കരുത്തോടെ ഇന്ത്യന്‍ ബാറ്റിംഗ്, പരമ്പരയില്‍ ആദ്യ ജയം

- Advertisement -

മഴ മൂലം ഒഴിവാക്കിയ ആദ്യ ഏകദിനത്തിനു ശേഷം രണ്ടാം ഏകദിനത്തില്‍ മികവാര്‍ന്ന വിജയവുമായി ടീം ഇന്ത്യ. ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ വീണ്ടും മികവ് പുലര്‍ത്തിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സ് നേടുകയായിരുന്നു. മഴ മൂലം 43 ഓവറാക്കി മത്സരം ചുരുക്കിയിരുന്നു. അജിങ്ക്യ രഹാനെ(103), കോഹ്‍ലി(87), ശിഖര്‍ ധവാന്‍(63) എന്നിവരാണ് ഇന്ത്യയെ മികച്ച ടോട്ടലിലേക്ക് എത്തിച്ചത്. അല്‍സാരി ജോസഫ്(2), ജേസണ്‍ ഹോള്‍ഡര്‍, ആഷ്‍ലി നഴ്സ്, മിഗ്വല്‍ കമ്മിന്‍സ് എന്നിവരാണ് ആതിഥേയരുടെ വിക്കറ്റ് നേട്ടക്കാര്‍.

 

മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിനു 43 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സാണ് നേടിയത്. ഷായി ഹോപ് നേടിയ 81 റണ്‍സ് മാത്രമാണ് വെസ്റ്റിന്‍ഡീസ് നിരയിലെ എടുത്ത് പറയാവുന്ന പ്രകടനം. റോഷ്ടണ്‍ ചേസ് 33 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് മൂന്നും, ഭുവനേശ്വര്‍ കുമാര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. അശ്വിനും ഒരു വിക്കറ്റ് നേടി. രഹാനെയാണ് മാന്‍ ഓഫ് ദി മാച്ച്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement