സികെ നായിഡു ട്രോഫി: കേരളത്തിനു തോല്‍വി

തമിഴ്നാടിനോട് 189 റണ്‍സിനു തോല്‍വി വഴങ്ങി കേരളം. കേണല്‍ സികെ നായിഡു U-23 ട്രോഫി മത്സരത്തിലാണ് വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ കേരളം തോല്‍വി വഴങ്ങിയത്. 92/4 എന്ന നിലയില്‍ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിനു 79 റണ്‍സ് കൂടിയെ നേടാനായുള്ളു. 53.2 ഓവറില്‍ കേരളത്തിന്റെ രണ്ടാം ഇന്നിംഗ്സ് 171 റണ്‍സിനു അവസാനിച്ചു.

36 റണ്‍സുമായി ഫനൂസ് മാത്രമാണ് കേരളത്തിനു വേണ്ടി മൂന്നാം ദിവസം തിളങ്ങിയത്. സല്‍മാന്‍ നിസാര്‍ 20 റണ്‍സ് നേടി. രോഹന്‍ കുന്നുമ്മല്‍ ആണ് കേരളത്തിന്റെ ടോപ് സ്കോറര്‍. തമിഴ്നാടിനു വേണ്ടി അശ്വത് മുകുന്ദന്‍ മൂന്ന് വിക്കറ്റും സമൃദ്ധ് ഭട്ട്, മോഹന്‍പ്രസാദ് എന്നിവര്‍ 2 വീതം വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial