സികെ നായിഡു തമിഴ്നാടിനു ബാറ്റിംഗ് തകര്‍ച്ച, കേരളത്തിന്റെ അതിദയനീയ പ്രകടനം

- Advertisement -

വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ ഇന്നാരംഭിച്ച കേണല്‍ സികെ നായിഡു ട്രോഫി U-23 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ കേരളത്തിന്റെ ദയനീയമായ ബാറ്റിംഗ് പ്രകടനം. മത്സരത്തിന്റെ ആദ്യ ദിവസം ഇരു ടീമുകളും ആദ്യ ഇന്നിംഗ്സില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. മത്സരത്തില്‍ ടോസ് നേടിയ തമിഴ്നാട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

എന്നാല്‍ കേരള ബൗളിംഗിനു മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെ 51 ഓവറില്‍ 158 റണ്‍സിനു തമിഴ്നാട് ഓള്‍ഔട്ട് ആവുകയായിരുന്നു. 48 റണ്‍സ് വീതം നേടിയ കവിന്‍ രവി, ബി അനിരുദ്ധ് എന്നിവരാണ് തമിഴ്നാടിനായി തിളങ്ങിയത്.കേരളത്തിനു വേണ്ടി ആനന്ദ് ജോസഫ് 5 വിക്കറ്റും ഫനൂസ് 4 വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിനു സ്കോര്‍ ബോര്‍ഡ് തുറക്കുന്നതിനു മുമ്പ് തന്നെ ഓപ്പണര്‍മാരെ ഇരുവരെയും നഷ്ടമായി. തുടര്‍ന്ന് വിക്കറ്റുകള്‍ തുടരെ നഷ്ടമായ കേരളത്തിനു തമിഴ്നാടിനെതിരെ അധിക നേരം പിടിച്ചു നില്‍ക്കാനായില്ല. രണ്ട് കേരള ബാറ്റ്സ്മാന്മാര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. സല്‍മാന്‍ നിസാര്‍(18), ഡാരില്‍ എസ് ഫെരാരിയോ(14) എന്നിവരാണ് രണ്ടക്കം കടന്ന ബാറ്റ്സമാന്മാര്‍. കേരളം 16.4 ഓവറില്‍ 42 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.

കേരള ഇന്നിംഗ്സില്‍ അഞ്ച് താരങ്ങള്‍ പൂജ്യത്തിനു പുറത്തായി. തമിഴ്നാടിനായി അശ്വത് മുകുന്ദന്‍ അഞ്ചും നായകന്‍ ജെ കൗശിക് 4 വിക്കറ്റും വീഴ്ത്തി. ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോള്‍ തമിഴ്നാട് രണ്ടാം ഇന്നിംഗ്സില്‍ വിക്കറ്റ് നഷ്ടമില്ലാതെ 24 റണ്‍സ് നേടിയിട്ടുണ്ട്. മത്സരത്തില്‍ 140 റണ്‍സിന്റെ ലീഡ് കേരളം നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement