Picsart 24 06 27 11 02 33 491

ശ്രീലങ്കയുടെ പരിശീലകൻ ക്രിസ് സിൽവർവുഡ് രാജിവച്ചു

ശ്രീലങ്കയുടെ ഹെഡ് കോച്ച് ക്രിസ് സിൽവർവുഡ് രാജിവച്ചു. ഇന്ന് ഇതു സംബന്ധിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് (എസ്എൽസി) ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. കഴിഞ്ഞ മൂന്ന് ഐസിസി ഇവൻ്റുകളിലും ശ്രീലങ്ക ഗ്രൂപ്പ്-സ്റ്റേജ് പുറത്തായിരുന്നു. അതുകൊണ്ട് തന്നെ വലിയ മാറ്റങ്ങൾ വരുത്താൻ ശ്രീലങ്ക ശ്രമിക്കുന്നുണ്ട്.

കുടുംബവുമായി കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നുവെന്നു വെളിപ്പെടുത്തിയാണ് സിൽവർവുഡ് ഇപ്പോൾ സ്ഥാനം ഒഴിഞ്ഞിരിക്കുന്നത്.

“ഒരു അന്താരാഷ്‌ട്ര പരിശീലകനായിരിക്കുക എന്നതിനർത്ഥം പ്രിയപ്പെട്ടവരിൽ നിന്ന് വളരെക്കാലം അകന്നിരിക്കുക എന്നതാണ്. എൻ്റെ കുടുംബവുമായുള്ള ദീർഘമായ സംഭാഷണങ്ങൾക്ക് ശേഷം ഹൃദയഭാരത്തോടെ, നാട്ടിലേക്ക് മടങ്ങാനും അവർക്ക് ഒരുമിച്ച് കുറച്ച് സമയം ചെലവഴിക്കാനുമുള്ള സമയമാണിതെന്ന് എനിക്ക് തോന്നുന്നു. ഞാൻ ശ്രീലങ്കൻ കളിക്കാർക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. പരിശീലകരും ബാക്ക്‌റൂം സ്റ്റാഫും മാനേജ്‌മെൻ്റും എല്ലാം എനിക്ക് വലിയ പിന്തുണ നൽകി” അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

Exit mobile version