ക്രിസ് റോജേര്‍സ് ഓസ്ട്രേലിയയുടെ ഹൈ പെര്‍ഫോര്‍മന്‍സ് കോച്ച്

പുതിയ പ്രതിഭകളെ കണ്ടെത്തുക എന്ന ദൗത്യം ഏറ്റെടുത്ത് മുന്‍ ഓസ്ട്രേലിയന്‍ ടെസ്റ്റ് ഓപ്പണര്‍ ക്രിസ് റോജേര്‍സ്. ഓസ്ട്രേലിയയുടെ പുതിയ ഹൈ-പെര്‍ഫോര്‍മന്‍സ് കോച്ചായി ക്രിക്കറ്റ് ഓസ്ട്രേലിയ ഈ വെറ്ററന്‍ താരത്തെ നിയമിക്കുകയായിരുന്നു. ഓസ്ട്രേലിയയുടെ ഭാവി താരങ്ങളെ കണ്ടെത്തുകയും അവരെ വളര്‍ത്തിക്കൊണ്ടു വരികയും ചെയ്യുക എന്നതാണ് ക്രിസ് റോജേര്‍സിന്റെ പ്രധാന ചുമതല.

ഇക്കഴിഞ്ഞ അണ്ടര്‍-19 ലോകകപ്പ് ടീമിലെ ഉപ കോച്ചായും ക്രിസ് പ്രവര്‍ത്തിച്ചിരുന്നു. രണ്ട് വര്‍ഷത്തേക്കാണ് ക്രിക്കറ്റ് ഓസ്ട്രേലിയയും ക്രിസ് റോജേര്‍സും തമ്മിലുള്ള കരാര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial