ഗെയിലിന്റെ തിരിച്ചുവരവ് ഇന്ത്യയ്ക്കെതിരെ

- Advertisement -

ഒടുവില്‍ ക്രിസ് ഗെയില്‍ തിരിച്ചു വരുന്നു, ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടു വെസ്റ്റിന്‍ഡീസ് ജഴ്സിയില്‍. ഇന്ത്യയ്ക്കെതിരെ ജൂലായ് 9 നു അരങ്ങേറുന്ന ഏക ടി20 മത്സരത്തിലാണ് ദേശീയ ടീമിലേക്കുള്ള ഗെയിലിന്റെ മടങ്ങി വരവ്. 2016 ഏപ്രിലില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ടി20 ലോകകപ്പ് സ്വന്തമാക്കിയ ടീമിലാണ് ഗെയില്‍ അവസാനമായി രാജ്യത്തിനു വേണ്ടി ഇറങ്ങിയത്.

ടീം: കാര്‍ലോസ് ബ്രാത്‍വൈറ്റ്(ക്യാപ്റ്റന്‍), ക്രിസ് ഗെയില്‍, എവിന്‍ ലൂയിസ്, ചാഡ്വിക് വാള്‍ട്ടണ്‍, മര്‍ലന്‍ സാമുവല്‍സ്, ജേസണ്‍ മുഹമ്മദ്, റോന്‍സ്ഫോര്‍ഡ് ബീറ്റണ്‍, സാമുവല്‍ ബദ്രി, സുനില്‍ നരൈന്‍, കീറോണ്‍ പൊള്ളാര്‍ഡ്, റോവമന്‍ പവല്‍, ജെറോ ടെയ്‍ലര്‍, കെസ്രിക് വില്യംസ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement