ഗെയില്‍ ഇന്ത്യയ്ക്കെതിരെയുള്ള ടീമില്‍, റസ്സല്‍ ടീമില്‍ ഇല്ല

ലോകകപ്പിന് ശേഷം വിരമിക്കുമെന്ന് തീരുമാനിച്ചുവെങ്കിലും പിന്നീട് തീരുമാനം മാറ്റിയ വിന്‍ഡീസ് സൂപ്പര്‍ താരം ക്രിസ് ഗെയിലിനെ ഇന്ത്യയ്ക്കെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഉള്‍പ്പെടുത്തി വിന്‍ഡീസ്. താരത്തിനൊപ്പം ജോണ്‍ കാംപെല്‍, റോഷ്ടണ്‍ ചേസ്, കീമോ പോള്‍ എന്നിവരും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. 14 അംഗ സ്ക്വാഡിനെയാണ് വിന്‍ഡീസ് തിരഞ്ഞെടുത്തത്. അതേ സമയം ലോകകപ്പ് സ്ക്വാഡില്‍ ഉണ്ടായിരുന്ന ഡാരെന്‍ ബ്രാവോ, ആഷ്‍ലി നഴ്സ്, സുനില്‍ ആംബ്രിസ്, ഷാനണ്‍ ഗബ്രിയേല്‍ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്. ലോകകപ്പിനിടെ പരിക്കേറ്റ ആന്‍ഡ്രേ റസ്സലിനും ടീമില്‍ ഇടം ലഭിച്ചില്ല.

വിന്‍ഡീസ്: ജേസണ്‍ ഹോള്‍ഡര്‍, ജോണ്‍ കാംപെല്‍, എവിന്‍ ലൂയിസ്, ഷിമ്രണ്‍ ഹെറ്റ്മ്യര്‍, നിക്കോളസ് പൂരന്‍, റോഷ്ടണ്‍ ചേസ്, ഫാബിയന്‍ അല്ലെന്‍, കാര്‍ലോസ് ബ്രാത്‍വൈറ്റ്, കീമോ പോള്‍, ക്രിസ് ഗെയില്‍, ഷെല്‍ഡണ്‍ കോട്രെല്‍, ഒഷെയ്‍ന്‍ തോമസ്, ഷായി ഹോപ്, കെമര്‍ റോച്ച്

Exit mobile version