രണ്ടാം ഏകദിനം ഗെയില്‍ മത്സരിക്കാന്‍ സാധ്യതയില്ല

- Advertisement -

ന്യൂസിലാണ്ടിനെതിരെ രണ്ടാം ഏകദിന മത്സരത്തില്‍ ക്രിസ് ഗെയില്‍ മത്സരിക്കുവാന്‍ സാധ്യതയില്ല. ഇന്ന് നടന്ന ആദ്യ ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസിനായി ഫീല്‍ഡിംഗിനു താരം ഇറങ്ങിയിരുന്നില്ല. ആദ്യ മത്സരം ജയിച്ച ന്യൂസിലാണ്ട് പരമ്പരയില്‍ 1-0നു ലീഡ് ചെയ്യുകയാണ്. ക്രൈസ്റ്റ്ചര്‍ച്ചില്‍ എത്തിയ ശേഷം കൂടുതല്‍ വിദഗ്ധമായ പരിശോധനയ്ക്ക് താരം വിധേയനാകുമെന്ന് വെസ്റ്റിന്‍ഡീസ് പരിശീലകന്‍ സ്റ്റുവര്‍ട്ട് ലോ അറിയിച്ചു.

താരത്തിന്റെ അസുഖ വിവരത്തെക്കുറിച്ച് വ്യക്തത ഇല്ലാത്തത് പത്രലേഖകര്‍ ചോദിച്ചപ്പോള്‍ താനൊരു ഡോക്ടര്‍ അല്ലെന്നും കൂടുതല്‍ വിവരം തനിക്കും അറിയില്ല എന്നും ലോ അറിയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement