Picsart 23 02 17 11 54 46 384

വിവാദങ്ങൾക്ക് പിന്നാലെ ചേതൻ ശർമ്മ രാജിവെച്ചു

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ചീഫ് സെലക്ടർ ചേതൻ ശർമ്മ സ്റ്റിംഗ് ഓപ്പറേഷനിൽ നടത്തിയ പരാമർശങ്ങൾക്ക് പിന്നാലെ രാജിവച്ചു. ബിസിസിഐ സെക്രട്ടറി ജയ് ഷാ അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചതായാണ് റിപ്പോർട്ടുകൾ ‌ ഇന്ത്യ ഉടൻ പുതിയ ചീഫ് സെലക്ടറെ കണ്ടെത്തും എന്ന് പ്രതീക്ഷിക്കുന്നു. ദേശീയ മാധ്യമം ആയ സീ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിൽ, വിരാട് കോഹ്‌ലി, സൗരവ് ഗാംഗുലി, രോഹിത് ശർമ്മ, ഹാർദിക് പാണ്ഡ്യ എന്നിവർ ഉൾപ്പെടെ ടീമിലെ നിരവധി കളിക്കാരെ കുറിച്ച് ശർമ്മ വിവാദ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു.

ബി സി സി ഐ ഈ വിഷയത്തിൽ ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തുവിട്ടിട്ടില്ല, ശർമ്മയുടെ രാജി സ്വീകരിച്ച് കൊണ്ട് ഒരു ഔദ്യോഗിക പ്രസ്താവന വരുമെന്നാണ് പ്രതീക്ഷ‌. മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡുമായും വിരാട് കോഹ്‌ലിയുമായും നടത്തിയ ചർച്ചകളുടെ ഉള്ളടക്കം വരെ ശർമ്മ ഈ വിവാദ ഓപ്പറേഷനിൽ വെളിപ്പെടുത്തിയിരുന്നു.

Exit mobile version