ചാര്‍ലറ്റ് എഡ്വേര്‍ഡ്സ് ക്രിക്കറ്റ് മതിയാക്കുന്നു

- Advertisement -

ഇംഗ്ലണ്ട് മുന്‍ വനിത ക്യാപ്റ്റന്‍ ചാര്‍ലറ്റ് എഡ്വേര്‍ഡ്സ് ക്രിക്കറ്റ് മതിയാക്കുന്നു. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച 37 വയസ്സുകാരി അഭ്യന്തര ടൂര്‍ണ്ണമെന്റുകളിലും വനിത ബിഗ്ബാഷില്‍ കളിച്ചു വരികയായിരുന്നു. ഇംഗ്ലണ്ടിലെ വനിത ക്രിക്കറ്റ് സൂപ്പര്‍ ലീഗില്‍ ചാര്‍ലറ്റിന്റെ ടീമായ സതേണ്‍ വൈപ്പേഴ്സ് ടൂര്‍ണ്ണമെന്റ് ഫൈനലില്‍ വെസ്റ്റേണ്‍ സ്റ്റോമിനോട് 7 വിക്കറ്റ് തോല്‍വി വഴങ്ങിയതിനു തൊട്ടുപിന്നാലെയാണ് താരം ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നത് പ്രഖ്യാപിച്ചത്.

 

കഴിഞ്ഞ വര്‍ഷം വൈപ്പേഴ്സിനെ താരം ഇതേ ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന വര്‍ഷത്തില്‍ തന്നെ കിരീടത്തിലേക്ക് നയിച്ചിരുന്നു. ബിഗ്ബാഷില്‍ അഡിലെയിഡ് സ്ട്രൈക്കേഴ്സിനു വേണ്ടിയാണ് താരം കളിച്ചു വന്നിരുന്നത്. കളി മതിയാക്കുന്നുവെങ്കിലും ക്രിക്കറ്റിനോട് പൂര്‍ണ്ണമായും വിടവാങ്ങുവാന്‍ ആഗ്രഹിക്കുന്നില്ലായെന്ന് സൂചിപ്പിച്ച താരം കോച്ചിംഗിലേക്ക് തിരിയാന്‍ സാധ്യതയുണ്ടെന്ന് അറിയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement