Local Sports News in Malayalam

ഏകദിനം വേണ്ട, ടി20 മതിയെന്ന് തീരുമാനിച്ച് ബംഗ്ലാദേശ്

അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയില്‍ നടക്കാനിരുന്ന ബംഗ്ലാദേശിന്റെ ഏകദിന പരമ്പരയില്‍ മാറ്റം. ഏകദിന പരമ്പരയ്ക്ക് പകരം ടി20 പരമ്പര മതിയെന്ന് ബംഗ്ലാദേശ് തീരുമാനിക്കുകയായിരുന്നു. 2020 ടി20 ലോകകപ്പിനുള്ള മുന്നൊരുക്കമെന്ന നിലയിലാണ് ഈ തീരുമാനം. ഡെറാഡൂണിലാണ് മത്സരങ്ങള്‍ നടക്കുന്നത്. അഫ്ഗാനിസ്ഥാന്‍ പരമ്പര കഴിഞ്ഞയുടനെ ബംഗ്ലാദേശ് വിന്‍ഡീസുമായി ഒരു മുഴുവന്‍ പരമ്പര കളിക്കുന്നു എന്നതും തീരുമാനത്തിനു കാരണമായിട്ടുണ്ട്.

നേരത്തെ ബിസിസിഐയോട് വേദി മാറ്റത്തിനു ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വേറെ വേദികള്‍ ലഭ്യമല്ലാത്തതിനാല്‍ ഡെറാഡൂണില്‍ തന്നെ കളിക്കുവാന്‍ തീരുമാനമാകുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

You might also like