പിച്ചുകള്‍ കണ്ടിട്ട് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു ഇന്ത്യ തയ്യാറെടുക്കുകയാണെന്ന് തോന്നുന്നില്ല

- Advertisement -

വിരാട് കോഹ്‍ലിയുടെ ദക്ഷിണാഫ്രിക്കന്‍ പിച്ച് പരാമര്‍ശത്തെ കളിയാക്കി ശ്രീലങ്കന്‍ നായകന്‍ ദിനേശ് ചന്ദിമല്‍. നേരത്തെ സമയക്കുറവ് മൂലം ശ്രീലങ്കന്‍ പര്യടനത്തിലെ പിച്ചുകള്‍ ദക്ഷിണാഫ്രിക്കയ്ക്ക് സമാനമായ രീതിയില്‍ തയ്യാറാക്കുവാന്‍ ആവശ്യപ്പെട്ടുവെന്ന് വിരാട് കോഹ്‍ലി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഫിറോസ് ഷാ കോട്‍ലയിലെ പിച്ച് ഇന്നലെ പരിശോധിച്ച ശേഷമാണ് ദിനേശ് ചന്ദിമലിന്റെ പരാമര്‍ശം. ഡെല്‍ഹിയിലെ വിക്കറ്റ് നോക്കിയാല്‍ അവര്‍ ദക്ഷിണാഫ്രിക്കയ്ക്ക് തയ്യാറെടുക്കുകയാണെന്ന് തോന്നുന്നില്ലെന്നാണ് ചന്ദിമല്‍ പറഞ്ഞത്.

കൊല്‍ക്കത്തയിലെ പിച്ച് ദക്ഷിണാഫ്രിക്കയ്ക്ക് സമാനമായിരുന്നു. എന്നാല്‍ നാഗ്പൂരും ഡല്‍ഹിയും ഇന്ത്യയില്‍ പ്രതീക്ഷിക്കാവുന്ന തരത്തിലുള്ള പിച്ചുകള്‍ മാത്രമാണെന്നാണ് ചന്ദിമല്‍ പറഞ്ഞത്. ഇന്ത്യ അടുത്ത പരമ്പരയെ കുറിച്ചാണ് ചിന്തിക്കുന്നതെങ്കില്‍ ഞങ്ങള്‍ ഈ പരമ്പരയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നാണ് ചന്ദിമല്‍ അവകാശപ്പെട്ടത്. പരമ്പരയില്‍ രണ്ടാം മത്സരം തോറ്റ ലങ്ക 1-0നു പരമ്പരയില്‍ പിന്നിലാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement