മുന്നില്‍ നിന്ന് നയിച്ച് നായകന്‍, ശ്രീലങ്കയ്ക്ക് മികച്ച ആദ്യ ഇന്നിംഗ്സ് സ്കോര്‍

അബുദാബി ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് മികച്ച ആദ്യ ഇന്നിംഗ്സ് സ്കോര്‍. തങ്ങളുടെ ഒന്നാം ഇന്നിംഗ്സില്‍ ശ്രീലങ്ക 419 റണ്‍സിനു രണ്ടാം ദിവസം ഓള്‍ഔട്ട് ആയി.  ദിനേശ് ചന്ദിമല്‍ പുറത്താകാതെ നേടിയ ശതകമാണ് ശ്രീലങ്കന്‍ ഇന്നിംഗ്സിന്റെ സവിശേഷത. ശ്രീലങ്കന്‍ നായകനായ ശേഷമുള്ള തന്റെ ആദ്യ ശതകമാണ് ചന്ദിമലിന്റേത്. രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന്‍ 64/0 എന്ന നിലയിലാണ്. ഷാന്‍ മക്സൂദ്(30*), സമി അസ്‍ലം(31) എന്നിവരാണ് ക്രീസില്‍.

തലേ ദിവസത്തെ സ്കോറായ 227 റണ്‍സില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ശ്രീലങ്കയ്ക്ക് 295ല്‍ നിരോഷന്‍ ഡിക്ക്വെല്ലയെ(83) നഷ്ടമായി. ദില്‍രുവന്‍ പെരേര(33)യോടൊപ്പം 92 റണ്‍സ് കൂട്ടുകെട്ട് നേടി ദിനേശ് ചന്ദിമല്‍ ശ്രീലങ്കയുടെ സ്കോര്‍ 400നു അടുത്തേക്ക് എത്തിച്ചു. വാലറ്റത്തിനോടൊപ്പം ചെറുത്ത് നിന്ന് 32 റണ്‍സ് കൂടി നേടുന്നതിനിടെ ശ്രീലങ്കയുടെ ഇന്നിംഗ്സ് 419 റണ്‍സില്‍ അവസാനിച്ചു.

155 റണ്‍സുമായി ചന്ദിമല്‍ പുറത്താകാതെ നിന്നു. പാക്കിസ്ഥാനു വേണ്ടി യസീര്‍ ഷാ, മുഹമ്മദ് അബ്ബാസ് എന്നിവര്‍ മൂന്നും ഹസന്‍ അലി രണ്ടും വിക്കറ്റ് വീഴ്ത്തി. ഹാരിസ് സൊഹൈലിനു ഒരു വിക്കറ്റ് ലഭിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബാഴ്‌സയും നെയ്മറും വീണ്ടും കോടതിയിലേക്ക്
Next articleനൂറാം മത്സരം പകുതി വരെ പൊരുതി തലൈവാസ്, പിന്നീട് കളി മറന്നു