പരിക്കും വിലക്കും വിടാതെ പിന്തുടരുന്നു ശ്രീലങ്കയെ

ശ്രീലങ്കയ്ക്ക് ഇത് കഷ്ടകാലമാണ്. ടെസ്റ്റ് പരമ്പര മുതല്‍ പിടികൂടിയതാണ് പരിക്കും വിലക്കും. ആ ലിസ്റ്റിലേക്ക് ഏറ്റവും പുതുതായി എത്തിയിരിക്കുന്നത് അവരുടെ ടെസ്റ്റ് ക്യാപ്റ്റന്‍ ദിനേശ് ചന്ദിമല്‍ ആണ്. ഉപുല്‍ തരംഗയ്ക്ക് രണ്ട് മത്സരങ്ങളിലെ വിലക്കും, ഓപ്പണര്‍ ധനുഷ്ക ഗുണതിലക പരിക്കേറ്റ് പുറത്താകുകയും ചെയ്തപ്പോള്‍ ടീമിലേക്ക് മടങ്ങി വരവ് നടത്തിയ രണ്ട് പേരിലൊരാളാണ് ദിനേശ് ചന്ദിമല്‍. മടങ്ങി വരവ് മത്സരത്തില്‍ തന്നെ വലത്തെ തള്ള വിരലിനു ഹെയര്‍ലൈന്‍ ഫ്രാക്ച്ചര്‍ വന്ന് പരമ്പരയില്‍ നിന്ന് പുറത്താകുകയാണ് താരം.

ഇന്നലെ നടന്ന മൂന്നാം ഏകദിനത്തിലാണ് ചന്ദിമലിനു പരിക്കേറ്റത്. വ്യക്തിഗത സ്കോര്‍ 14ല്‍ നില്‍ക്കെ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഓവറിലാണ് ദിനേശിനു പരിക്കേറ്റത്. വൈദ്യ സഹായം ലഭിച്ച ശേഷം തുടര്‍ന്ന് ബാറ്റ് ചെയ്ത ദിനേശ് 36 റണ്‍സ് നേടി പുറത്താകുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅസൻസിയോ മാജിക്കും മറികടന്ന് വലൻസിയ റയലിനെ തളച്ചു
Next articleഇന്ത്യൻ ജേഴ്സിക്ക് കാത്തുനിന്നവരെ‌ ഞെട്ടിച്ച വില, ജേഴ്സി ഒന്നിന് 4695രൂപ!