Site icon Fanport

ഇന്ത്യയുടെ സമീപനത്തോട് വേഗത്തിൽ പ്രതികരിക്കുവാന്‍ ബംഗ്ലാദേശിനായില്ല – ഹതുരുസിംഗ

കാന്‍പൂരിലെ ഇന്ത്യയുടെ സമീപനത്തിന് വേഗത്തിൽ പ്രതികരിക്കുവാന്‍ ബംഗ്ലാദേശിനായില്ല എന്നും അതാണ് മത്സരം കൈവിടുവാന്‍ കാരണമെന്നും പറഞ്ഞ് ശ്രീലങ്കന്‍ മുഖ്യ കോച്ച് ചന്ദിക ഹതുരുസിംഗ. അഞ്ചാം ദിവസത്തെ ബാറ്റിംഗ് തകര്‍ച്ചയാണ് ടീമിനെ ഏഴ് വിക്കറ്റ് പരാജയത്തിലേക്ക് തള്ളിവിട്ടത്.

Indiateam

മത്സരത്തിന്റെ അഞ്ചാം ദിവസം ഒരു സെഷന്‍ മാത്രമാണ് ബംഗ്ലാദേശിന് പിടിച്ചു നിൽക്കാനായത്. ഈ പരമ്പരയിൽ ബാറ്റിംഗ് നിരാശാജനകമായിരുന്നുവെന്നും ഈ തോൽവി ടീമിനെ വല്ലാതെ വേട്ടയാടുമെന്നും ചന്ദിക വ്യക്തമാക്കി. ഇന്ത്യയുടെ ഈ മത്സരത്തിലെ സമീപനം മുമ്പ് കണ്ടിട്ടുള്ളതായിരുന്നില്ലെന്നും അതിന് വേഗത്തിൽ വേണ്ട വിധത്തിൽ പ്രതികരിക്കുവാന്‍ ബംഗ്ലാദേശിന് സാധിച്ചില്ലെന്നും ഹതുരുസിംഗ പറഞ്ഞു.

പാക്കിസ്ഥാനെ പരാജയപ്പെടുത്തിയാണ് തങ്ങളെത്തിയതെങ്കിലും ഇന്ത്യയിലെ വെല്ലുവിളി വലുതായിരുന്നുവെന്ന് അറിയാമായിരുന്നുവെന്നും ബംഗ്ലാദേശ് കോച്ച് വ്യക്തമാക്കി.

Exit mobile version