വഹാബ് റിയാസ് ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പുറത്ത്

- Advertisement -

കണങ്കാലിനേറ്റ് പരിക്കിനാല്‍ ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങളില്‍ ഇനി പാക്കിസ്ഥാനു പേസ് ബൗളര്‍ വഹാബ് റിയാസിന്റെ സേവനം ഇനി ഇല്ല. ഇന്ത്യയ്ക്കെതിരെയുള്ള ആദ്യ മത്സരത്തിനിടെയാണ് റിയാസിനു പരിക്കേറ്റത്. കുറഞ്ഞത് രണ്ട് ആഴ്ചയെങ്കിലും വിശ്രമമാണ് റിയാസിനു ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. പിസിബി ഔദ്യോഗികമായി റിയാസിനു പകരക്കാരനെ അനുവദിക്കണമെന്ന് ഐസിസി ടെക്നിക്കല്‍ കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ഇംഗ്ലണ്ടിന്റെ ക്രിസ് വോക്സിനു പരിക്കേറ്റപ്പോള്‍ പകരക്കാരനായി സ്റ്റീവ് ഫിന്നിനെ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement