350 കടന്ന് ലങ്ക, ഉപുല്‍ തരംഗയ്ക്ക് ശതകം

- Advertisement -

ഉപുല്‍ തരംഗയുടെ ശതകത്തിന്റെ ബലത്തില്‍ ന്യൂസിലാണ്ടിനെതിരെയുള്ള പരിശീലന മത്സരത്തില്‍ ശ്രീലങ്കയ്ക്ക് കൂറ്റന്‍ സ്കോര്‍. ടോസ് നേടിയ ന്യൂസിലാണ്ട് ശ്രീലങ്കയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. ഉപുല്‍ തരംഗ(110) നേടിയ ശതകത്തിനു പുറമേ കുശല്‍ മെന്‍ഡിസ്(57), ദിനേശ് ചന്ദിമല്‍(55) എന്നിവരും അര്‍ദ്ധ ശതകങ്ങള്‍ നേടി. കുശല്‍ പെരേര അതിവേഗത്തില്‍ 38 റണ്‍സ് നേടിയപ്പോള്‍ പതിവു പോലെ മിന്നും പ്രകടനമാണ് നിരോഷന്‍ ഡിക്വെല്ല ശ്രീലങ്കയ്ക്ക് നല്‍കിയത്.

50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സാണ് ലങ്ക നേടിയത്. ന്യൂസിലാണ്ടിനായി ടിം സൗത്തി, ട്രെന്റ് ബൗള്‍ട്ട് എന്നിവര്‍ രണ്ടും, ആഡം മില്‍നേ, കോളിന്‍ ഡി ഗ്രാന്‍ഡോം, മിച്ചല്‍ മക്ലെനാഗന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Advertisement