ഉപുല്‍ തരംഗയ്ക്ക് രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്ക്

ചാമ്പ്യന്‍സ് ട്രോഫിയിലെ ശ്രീലങ്കയുടെ അടുത്ത രണ്ട് മത്സരങ്ങളില്‍ ഓപ്പണര്‍ ഉപുല്‍ തരംഗയുടെ സേവനം ലഭ്യമാകില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്ക് കാരണമാണ് തരംഗയ്ക്ക് വിലക്ക്. ശ്രീലങ്കയുടെ ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസിനു പകരക്കാരനായി ഉപുല്‍ തരംഗയാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ശ്രീലങ്കയെ നയിച്ചത്. ഇന്ത്യയ്ക്കും പാക്കിസ്ഥാനും എതിരെയുള്ള മത്സരങ്ങളാവും തരംഗയ്ക്ക് നഷ്ടമാകുക. ശ്രീലങ്കന്‍ ടീമില്‍ ഇന്നലെ ഇറങ്ങിയ മറ്റു താരങ്ങള്‍ക്കെല്ലാം മാച്ച് ഫീസിന്റെ 60 ശതമാനം പിഴയും ലഭിച്ചു.