തമീമും റഹീമും തിളങ്ങി, ഇംഗ്ലണ്ടിനു ജയിക്കാന്‍ 306 റണ്‍സ്

- Advertisement -

ചാമ്പ്യന്‍സ് ട്രോഫിയുടെ ഉദ്ഘാടന മത്സരത്തില്‍ 300 കടന്ന് ബംഗ്ലാദേശ്. തമീം ഇക്ബാലിന്റെ(128) ശതകവും മുഷ്ഫികുര്‍ റഹീമിന്റെ (79) അര്‍ദ്ധ ശതകവുമാണ് മികച്ച സ്കോറിലേക്ക് ബംഗ്ലാദേശിനെ എത്തിച്ചത്. നിശ്ചിത 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശ് 305 റണ്‍സ് നേടുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ തമീം-റഹീം കൂട്ടുകെട്ട് നേടിയ 166 റണ്‍സാണ് ബംഗ്ലാദേശിനു മികച്ച അടിത്തറ നല്‍കിയത്. ഇരുവരെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി ലിയാം പ്ലങ്കറ്റ് ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടു വരികയായിരുന്നു. പ്ലങ്കറ്റ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബെന്‍ സ്റ്റോക്സ്, ജേക്ക് ബാള്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. ക്രിസ് വോക്സ് രണ്ടോവര്‍ മാത്രമേ എറിഞ്ഞുള്ളു. പരിക്കേറ്റ് പുറത്തേക്ക് പോയ അദ്ദേഹം ബൗള്‍ ചെയ്യുവാനായി തിരികെ എത്തിയില്ല.

Advertisement