തമീമിനു ശതകം നഷ്ടം, സ്റ്റാര്‍ക്കിനു മുന്നില്‍ തകര്‍ന്ന് ബംഗ്ലാദേശ്

- Advertisement -

ചാമ്പ്യന്‍സ് ട്രോഫി ഗ്രൂപ്പ് എ മത്സരത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെ ബംഗ്ലാദേശിനു തകര്‍ച്ച. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ മിന്നും പ്രകടനമാണ് ബംഗ്ലാദേശിനെ ചുരുട്ടിക്കെട്ടിയത്. തന്റെ 8.3 ഓവറില്‍ 29 റണ്‍സ് വഴങ്ങി 4 വിക്കറ്റാണ് സ്റ്റാര്‍ക്ക് നേടിയത്. തന്റെ 8ാം ഓവറില്‍ റണ്ണൊന്നും വിട്ടുനല്‍കാതെ മൂന്ന് വിക്കറ്റ് വീഴ്ത്തി മിച്ചല്‍ സ്റ്റാര്‍ക്ക് ബംഗ്ലാദേശിനെ നടുവൊടിച്ചു. 95 റണ്‍സ് നേടിയ തമീം ഇക്ബാലായിരുന്നു സ്റ്റാര്‍ക്കിന്റെ ആദ്യ വിക്കറ്റ്. ഷാകിബ് അല്‍ ഹസന്‍ 29 റണ്‍സ് നേടി. തമീമും-ഷാകിബും ചേര്‍ന്ന് നാലാം വിക്കറ്റില്‍ നേടിയ 69 റണ്‍സാണ് ബംഗ്ലാദേശ് ഇന്നിംഗ്സിലെ മികച്ച കൂട്ടുകെട്ട്. മെഹ്ദി ഹസന്‍ 14 റണ്‍സ് നേടി. മറ്റൊരു ബംഗ്ലാദേശ് ബാറ്റ്സ്മാനും രണ്ടക്കം കടക്കാനായില്ല. ആഡം സാംബ രണ്ട് വിക്കറ്റും, ജോഷ് ഹാസല്‍വുഡ്, പാറ്റ് കമ്മിന്‍സ്, ട്രാവിസ് ഹെഡ്, മോയിസസ് ഹെന്‍റികസ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement