സെമി ഉറപ്പിയ്ക്കാനായി ഇന്ത്യ, നിലനില്പിനായി ശ്രീലങ്ക

- Advertisement -

തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങുന്ന ഇന്ത്യയും ശ്രീലങ്കയും വ്യത്യസ്തമായ ആത്മവിശ്വാസത്തിനുടമകളായാവും കളത്തിലിറങ്ങുക. പാക്കിസ്ഥാനെ ആദ്യ മത്സരത്തില്‍ തകര്‍ത്തെറിഞ്ഞ ആത്മവിശ്വാസത്തില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ മികച്ചൊരു പ്രകടനം പുറത്തെടുക്കാനാകാതെയാണ് ശ്രീലങ്ക മടങ്ങിയത്. കൂടാതെ കുറഞ്ഞ ഓവര്‍ നിരക്ക് കാരണം അവരുടെ പകരക്കാരന്‍ നായകന്‍ ഉപുല്‍ തരംഗയ്ക്ക് രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്കും ലഭിച്ചു. ഇന്നത്തെ മത്സരം പരാജയപ്പെട്ടാല്‍ ശ്രീലങ്ക ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്താകാനുള്ള സാധ്യത വളരെക്കൂടുതലാണ്. അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ഇന്ത്യ വന്‍ മാര്‍ജിനില്‍ തോല്പിക്കുകയും ശ്രീലങ്ക പാക്കിസ്ഥാനെ അതേ പോലെ തകര്‍ക്കുക എന്ന സാധ്യതകളിലധിഷ്ഠിതമാവും ശ്രീലങ്കയുടെ സെമി സാധ്യത ഇന്ന് പരാജയം രുചിയ്ക്കേണ്ടി വരികയാണെങ്കില്‍.

ഇന്ത്യ പാക്കിസ്ഥാനെതിരെ എല്ലാ മേഖലകളിലും സമ്പൂര്‍ണ്ണാധിപത്യം സ്വന്തമാക്കിയാണ് വിജയം കൊയ്തത്. ശിഖര്‍ ധവാനും, രോഹിത് ശര്‍മ്മയും അടങ്ങിയ ഓപ്പണിംഗ് കൂട്ടുകെട്ടും കോഹ്‍ലി, യുവരാജ് എന്നിവരുടെ വെടിക്കെട്ടുമെല്ലാം തന്നെ ടീമിനെ അജയ്യരാക്കിയിരിക്കുയാണ്. മാറ്റങ്ങളൊന്നുമില്ലാതെയാവും ഇന്ത്യ ഇന്നും ഇറങ്ങുക. ബൗളിംഗ് നിരയും എണ്ണയിട്ട യന്ത്രം പോലെയാണ് പ്രവര്‍ത്തിക്കുന്നത്.

ശ്രീലങ്കയ്ക്കാവട്ടെ ഓപ്പണര്‍ ഉപുല്‍ തരംഗയുടെ സേവനം ലഭ്യമാകില്ല. നിരോഷന്‍ ഡിക്വെല്ല തന്റെ പതിവു ശൈലിയില്‍ ബാറ്റ് വീശിയാല്‍ ശ്രീലങ്കയ്ക്ക് മികച്ച തുടക്കം തന്നെ ലഭിയ്ക്കും. എന്നാല്‍ മധ്യ നിരയ്ക്ക് ആ തുടക്കം മുതലാക്കാന്‍ പലപ്പോഴും സാധിക്കാറില്ല. ദിനേഷ് ചന്ദിമലും ടീമിലേക്ക് മടങ്ങിയെത്തുന്ന ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസിനുമാവും ടീമിനെ രക്ഷപ്പെടുത്തേണ്ട ദൗത്യം. ബൗളിംഗ് നിരയില്‍ ലസിത് മലിംഗയ്ക്ക് പഴയ പ്രതാപമില്ലാത്തതാണ് ശ്രീലങ്കയെ അലട്ടുന്ന പ്രശ്നം.

ഇന്ന് ശ്രീലങ്കയ്ക്ക് വിജയം കൊയ്യാനായാല്‍ ഗ്രൂപ്പ് ബിയില്‍ നാല് ടീമുകളും ഓരോ വിജയം സ്വന്തമാക്കും. അവസാന ഗ്രൂപ്പ് മത്സരങ്ങള്‍ നോക്ഔട്ട് മത്സരങ്ങളായി മാറുവാനും ടൂര്‍ണ്ണമെന്റ് കൂടുതല്‍ ആവേശകരമാക്കുവാനും ഇത് ഇടയാക്കുമെങ്കിലും ഇന്ന് വിജയം സ്വന്തമാക്കുക ശ്രീലങ്കയ്ക്ക്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement