താഹിറിനു മുന്നില്‍ തകര്‍ന്ന് ലങ്ക, ദക്ഷിണാഫ്രിക്കന്‍ വിജയം 96 റണ്‍സിനു

- Advertisement -

ഇമ്രാന്‍ താഹിറിന്റെ സ്പെല്ലിനു മുന്നില്‍ തകര്‍ന്ന് ശ്രീലങ്ക. ചാമ്പ്യന്‍സ് ട്രോഫി ഗ്രൂപ്പ് ബി മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 300 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ലങ്കയ്ക്ക് എന്നാല്‍ 203 റണ്‍സ് മാത്രമേ നേടാനായുള്ളു. ഇമ്രാന്‍ താഹിര്‍ ബൗളിംഗ് ചുമതല ഏറ്റെടുത്ത ശേഷമാണ് ലങ്കന്‍ താരങ്ങള്‍ക്ക് പിഴച്ചത്. മികച്ച തുടക്കമാണ് ശ്രീലങ്കന്‍ ഓപ്പണര്‍മാര്‍ ടീമിനു നല്‍കിയത്. നിരോഷന്‍ ഡിക്വെല്ല പതിവു പോലെ അതിവേഗം സ്കോറിംഗ് നടത്തിയപ്പോള്‍ ലങ്ക കുതിയ്ക്കുകയായിരുന്നു. 33 പന്തില്‍ നിന്ന് 41 റണ്‍സാണ് നിരോഷന്‍ നേടിയത്. മോണേ മോര്‍ക്കല്‍ ആണ് ലങ്കന്‍ കീപ്പറെ മടക്കി അയയ്ച്ചത്.

പിന്നീട് വന്ന ബാറ്റ്സ്മാന്മാര്‍ക്കാര്‍ക്കും തന്നെ മികച്ചൊരു കൂട്ടുകെട്ട് ഉപുല്‍ തരംഗയുമായി കാഴ്ചവയ്ക്കുവാനാകാതെ പോയപ്പോള്‍ ലങ്ക ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ പതറുകയായിരുന്നു. ഇമ്രാന്‍ താഹിറിന്റെ മുന്നില്‍ തരംഗയും(57) മുട്ടു മടക്കിയതോടെ ലങ്കയുടെ നില കൂടുതല്‍ പരുങ്ങലിലായി. തരംഗയ്ക്ക് പുറമേ ചാമര കപുഗേധര, അസേല ഗുണരത്നേ എന്നിവരെയും താഹിര്‍ മടക്കി അയയ്ച്ചു. താഹിര്‍ തന്റെ 8.3 ഓവറില്‍ 27 റണ്‍സ് വഴങ്ങി 4 വിക്കറ്റ് സ്വന്തമാക്കി. ക്രിസ് മോറിസ്(2), മോണേ മോര്‍ക്കല്‍, കാഗിസോ റബാഡ എന്നിവരാണ് വിക്കറ്റ് പട്ടികയിലിടം നേടിയ മറ്റു ബൗളര്‍മാര്‍. കുശല്‍ പെരേര 44 റണ്‍സുമായി പുറത്താകാതെ നിന്നു.

ദകദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സ് ഇവിടെ വായിക്കാം.

Advertisement