ഡക്ക്‍വര്‍ത്ത് ലൂയിസില്‍ വിജയം പാക്കിസ്ഥാനു, സെമി പ്രതീക്ഷ നിലനിര്‍ത്തി

- Advertisement -

ദക്ഷിണാഫ്രിക്കയുടെ 219 റണ്‍സ് പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ ഇന്നിംഗ്സിനിടെ മഴ എത്തിയപ്പോള്‍ ഡക്ക്‍വര്‍ത്ത് ലൂയിസ് നിയമപ്രകാരം 19 റണ്‍സിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു. അരങ്ങേറ്റക്കാരന്‍ ഫകര്‍ സമന്‍ (31) മിന്നും തുടക്കമാണ് പാക്കിസ്ഥാനു നല്‍കിയത്. 23 പന്തില്‍ നിന്നാണ് പാക് താരം തന്റെ അരങ്ങേറ്റം ഉജ്ജ്വലമാക്കിയത്. എന്നാല്‍ മോണേ മോര്‍ക്കല്‍ എറിഞ്ഞ 8ാം ഓവറില്‍ ഫകര്‍ സമനും 9 റണ്‍സ് നേടിയ അസ്ഹര്‍ അലിയും പുറത്തായതോടെ പാക്കിസ്ഥാന്റെ സ്ഥിതി പരുങ്ങലിലായി. പിന്നീട് ബാബര്‍ അസവും മുഹമ്മദ് ഹഫീസും ചേര്‍ന്ന് കരുതലോടെ ഒരു കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ 52 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. സ്കോറിംഗ് മെല്ലെയായിരുന്നുവെങ്കിലും ഡക്ക്‍വര്‍ത്ത് ലൂയിസ് പ്രകാരം പാക്കിസ്ഥാന്‍ ദക്ഷിണാഫ്രിക്കയെക്കാള്‍ മുന്നിലായിരുന്നു മത്സരത്തിലുടനീളം. മുഹമ്മദ് ഹഫീസിനെയും മോണേ മോര്‍ക്കല്‍ തന്നെയാണ് പുറത്താക്കിയത്.

ഹഫീസ് പുറത്തായ ശേഷം എത്തിയ ഷൊയ്ബ് മാലിക് വേഗത്തില്‍ സ്കോറിംഗ് ആരംഭിച്ചപ്പോള്‍ ബാബര്‍ അസവും തന്റെ സ്ട്രൈക്ക് റേറ്റ് ഉയര്‍ത്താന്‍ ശ്രമിച്ചു. 27ാം ഓവറില്‍ സ്കോര്‍ 119/3 എന്ന നിലയില്‍ എത്തി നില്‍ക്കെയാണ് ദക്ഷിണാഫ്രിക്കന്‍ പ്രതീക്ഷകള്‍ക്കുമേല്‍ മഴ പെയ്തിറങ്ങിയത്. തന്റെ മികവാര്‍ന്ന ബൗളിംഗ് പ്രകടനതത്ിനു ഹസന്‍ അലിയാണ് മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.

ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സ് ഇവിടെ വായിക്കാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement