സമ്മര്‍ദത്തെ അതിജീവിച്ച് പാക് വിജയം, സര്‍ഫ്രാസിനെയും മത്സരത്തെയും കൈവിട്ട് ലങ്ക

അനായാസ ലക്ഷ്യം തേടി ഇറങ്ങിയ പാക്കിസ്ഥാനെ ബാറ്റ്സ്മാന്മാരുടെ ഉത്തരവാദിത്വമില്ലാത്ത ബാറ്റിംഗ് കാരണം തോല്‍വി വഴങ്ങുമെന്ന സ്ഥിതിയില്‍ നിന്ന് കൈപിടിച്ചുയര്‍ത്തി നായകന് സര്‍ഫ്രാസ് അഹമ്മദ്. 236 റണ്‍സിനു ശ്രീലങ്കയെ പുറത്താക്കിയ പാക്കിസ്ഥാനു തങ്ങളുടെ ബാറ്റ്സ്മാന്മാരും അതേ പാതയില്‍ സഞ്ചരിക്കുന്നതാണ് കാണേണ്ടി വന്നത്. ഒരു ഘട്ടത്തില്‍ 74/0 എന്ന നിലയിലായിരുന്നു പാക്കിസ്ഥാനു മത്സരത്തിന്റെ ഗതി മാറ്റിമറിച്ച വിക്കറ്റാണ് അവിടെ നഷ്ടമായത്. 36 പന്തില്‍ തന്റെ ആദ്യ ഏകദിന അര്‍ദ്ധ ശതകം തികച്ച ഫകര്‍ സമനെ നുവാന്‍ പ്രദീപ് പുറത്താക്കിയപ്പോള്‍ പാക്കിസ്ഥാനു വിജയം 163 റണ്‍സ് മാത്രം അകലെയായിരുന്നു. മെല്ലെയാണെങ്കിലും അസ്ഹര്‍ അലി ഒരു വശത്ത് നിലയുറപ്പിച്ചു തുടങ്ങിയിരുന്നു. റണ്‍റേറ്റും സ്വന്തം നിയന്ത്രണത്തില്‍ എന്നാല്‍ പിന്നീട് കണ്ടത് സ്വന്തം കുഴി തോണ്ടുന്ന പാക് ബാറ്റിംഗ് നിരയെയാണ്. ബാബര്‍ അസവും മുഹമ്മദ് ഹഫീസും സ്കോറര്‍മാരെ ഏറെ ബുദ്ധിമുട്ടിക്കാതെ മടങ്ങിയപ്പോള്‍ 34 റണ്‍സെടുത്ത അസ്ഹര്‍ അലിയെ ലക്മല്‍ മടക്കിയയച്ചു.
110/4 എന്ന നിലയില്‍ നിന്ന് പാക്കിസ്ഥാനെ രക്ഷിക്കുക എന്ന ദൗത്യം നായകന് സര്‍ഫ്രാസ് അഹമ്മദിനും ഷൊയബ് മാലിക്കിനും ആയിരുന്നു. എന്നാല്‍ മാലിക്കിനെ മലിംഗയും ഇമാദ് വസീമിനെ നുവാന്‍ പ്രദീപ് വീഴ്ത്തിയതോടെ വിജയത്തില്‍ നിന്ന് പരാജയത്തിലേക്ക് പാക്കിസ്ഥാന് നടന്നടുക്കുകയായിരുന്നു. ഫഹീം അഷ്റഫിനോടൊപ്പം ചേര്‍ന്ന് മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്തുവാനുള്ള ശ്രമം റണ്‍ഔട്ട് രൂപത്തില്‍ അവസാനിക്കുകയായിരുന്നു.
പിന്നീട് മുഹമ്മദ് അമീറുമായി ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ നേടിയ റണ്ണുകളാണ് മത്സരത്തിലേക്ക് പാക്കിസ്ഥാനെ തിരികെകൊണ്ടു വരുന്നത്. മലിംഗ എറിഞ്ഞ 39ാം ഓവറില്‍ സര്‍ഫ്രാസിന്റെ ക്യാച്ച് നഷ്ടപ്പെടുത്തി തിസാര പെരേര ശ്രീലങ്കന്‍ അവസരം നഷ്ടപ്പെടുത്തുകയായിരുന്നു. 39 റണ്‍സായിരുന്നു അപ്പോള്‍ സര്‍ഫ്രാസിന്റെ വ്യക്തിഗത സ്കോര്‍. വിജയം 41 റണ്‍സ് അകലെയായിരുന്നു ആ നിമിഷത്തില്‍. സ്വന്തം സ്കോര്‍ 41ല്‍ വീണ്ടും സര്‍ഫ്രാസിനെ ശ്രീലങ്ക കൈവിട്ടു. മലിംഗയുടെ ഓവറിലാണ് ഈ രണ്ട് അവസരങ്ങളും നഷ്ടപ്പെടുത്തിയത്. കൂട്ടുകെട്ട് തകര്‍ക്കാന്‍ ശ്രീലങ്കന്‍ ബൗളര്‍മാര്‍ക്ക് കഴിയാതെ വന്നപ്പോള്‍ 31 പന്തുകള്‍ ബാക്കി നില്‍ക്കെ പാക്കിസ്ഥാനു 3 വിക്കറ്റ് വിജയവും സെമിയില്‍ ഇംഗ്ലണ്ടുമായുള്ള അങ്കവും ഉറപ്പിക്കുകയായിരുന്നു. സര്‍ഫ്രാസ് 61 റണ്‍സ് നേടിയപ്പോള്‍ 28 റണ്‍സായിരുന്നു മുഹമ്മദ് അമീറിന്റെ സംഭാവന. 75 റണ്‍സ് കൂട്ടുകെട്ടാണ് ഇരുവരും എട്ടാം വിക്കറ്റില്‍ നേടിയത്.
ലങ്കന്‍ ബൗളര്‍മാരില്‍ 3 വിക്കറ്റുമായി നുവാന്‍ പ്രദീപ് മുന്നിട്ടു നിന്നപ്പോള്‍ ലസിത് മലിംഗ, സുരംഗ ലക്മല്‍, തിസാര പെരേര എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. മോശം ഫീല്‍ഡിംഗാണ് ലങ്കയെ മത്സരം കൈവിടുന്നതിനിടയാക്കിയത്.
ശ്രീലങ്കന്‍ ഇന്നിംഗ്സ് ഇവിടെ വായിക്കാം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial