ചരിത്രം സൃഷ്ടിച്ച് ഇന്ത്യ-പാക് പോരാട്ടം, എത്തിയത് 100 കോടി ആളുകളിലേക്ക്

ഇന്ത്യയെ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ തകര്‍ത്ത് പാക്കിസ്ഥാന്‍ ചരിത്രം കുറിച്ചപ്പോള്‍ മറ്റൊരു റെക്കോര്‍ഡ് കൂടി തകരുകയായിരുന്നു. വേള്‍ഡ് കപ്പ് ഫൈനലിലേയും ചാമ്പ്യന്‍ ലീഗ് ഫൈനലിലെയും ടീവി വ്യൂവര്‍ഷിപ്പ് റെക്കോര്‍ഡ് തകര്‍ത്താണ് ഇന്ത്യ-പാക് പോരാട്ടത്തിന്റെ ആവേശം ആളുകളുടെ സ്വീകരണ മുറിയിലേക്ക് ഒഴുകിയെത്തിയത്. ബെറ്റ്365 തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ വെളിപ്പെടുത്തിയ വിവരപ്രകാരം 1 ബില്യണ്‍(നൂറു കോടി) ആളുകളാണ്.

കണക്കുകള്‍ പ്രകാരം ലോക കപ്പ് ഫൈനല്‍ കണ്ടത് – 619 മില്യണ്‍ പ്രേക്ഷകരാണ്, ചാമ്പ്യന്‍സ് ലീഡ് ഫൈനല്‍ – 180 മില്യണും സൂപ്പര്‍ ബൗള്‍ – 114 മില്യണ്‍

ഈ റെക്കോര്‍ഡുകളെല്ലാം തന്നെ ഏഷ്യയിലെ ഈ ക്രിക്കറ്റ് രാജ്യങ്ങളുടെ ആവേശത്തില്‍ ഒലിച്ചു പോകുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial