ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച, മില്ലറുടെ ഒറ്റയാള്‍ പോരാട്ടം

- Advertisement -

നിര്‍ണ്ണായകമായ ഗ്രൂപ്പ് ബി മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ഹസന്‍ അലി, മുഹമ്മദ് ഹഫീസ്, ഇമാദ് വസീം എന്നിവരുടെ മുന്നില്‍ തകര്‍ന്ന പേര് കേട്ട ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സ് നേടുകയായിരുന്നു. 118/6 എന്ന നിലയിലേക്ക് തകര്‍ന്ന ദക്ഷിണാഫ്രിക്കയെ ഡേവിഡ് മില്ലറുടെ ഇന്നിംഗ്സാണ് 200 കടക്കാന്‍ ദക്ഷിണാഫ്രിക്കയെ സഹായിച്ചത്. മില്ലര്‍ 75 റണ്‍സ് നേടി പുറത്താകാതെ നിന്നു. ക്വിന്റണ്‍ ഡിക്കോക്ക്(33), ക്രിസ് മോറിസ്(28) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. കാഗിസോ റബാഡയും(26) മികച്ച പിന്തുണയാണ് മില്ലര്‍ക്ക് നല്‍കിയത്. ദക്ഷിമാഫ്രിക്കന്‍ നായകന്‍ റണ്ണൊന്നുമെടുക്കാതെ ആദ്യ പന്തില്‍ തന്നെ മടങ്ങി.

പാക്കിസ്ഥാനു വേണ്ടി ഹസന്‍ അലി മൂന്ന് വിക്കറ്റും, ഇമാദ് വസീം, ജുനൈദ് ഖാന്‍ എന്നിവര്‍ രണ്ട് വിക്കറ്റും നേടി. മുഹമ്മദ് ഹഫീസ് ആണ് വിക്കറ്റ് നേടിയ മറ്റൊരു പാക്കിസ്ഥാനി ബൗളര്‍. ഇമാദ് വസീം തന്റെ 8 ഓവറില്‍ 20 റണ്‍സ് മാത്രം വിട്ടുകൊടുത്തപ്പോള്‍ ഹസന്‍ അലി 8 ഓവറില്‍ 24 റണ്‍സ് മാത്രമാണ് വഴങ്ങിയത്. ഒരു മെയിഡന്‍ ഓവറും ഇതില്‍ ഉള്‍പ്പെടുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement