മഴ വില്ലനായി, പോയിന്റ് പങ്ക് വെച്ച് ഓസ്ട്രേലിയയും ന്യൂസിലാണ്ടും

- Advertisement -

എഡ്ജ്ബാസ്റ്റണില്‍ മഴ വില്ലനായെത്തിയപ്പോള്‍ പോയിന്റ് പങ്ക് വെച്ച് ഓസ്ട്രേലിയയും ന്യൂസിലാണ്ടും. ന്യൂസിലാണ്ടിന്റെ 291 റണ്‍സ് എന്ന സ്കോര്‍ പിന്തുടരാനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് ഇന്നിംഗ്സ് ബ്രേക്കിന്റെ സമയത്തെ മഴ കാരണം ലക്ഷ്യം 33 ഓവറില്‍ 235 റണ്‍സായി മാറ്റുകയായിരുന്നു. എന്നാല്‍ മത്സരത്തില്‍ 53/3 എന്ന നിലയില്‍ 9 ഓവറുകള്‍ പിന്നിട്ടപ്പോള്‍ വീണ്ടും മഴ എത്തുകയായിരുന്നു. മത്സരത്തില്‍ വിജയസാധ്യത ന്യൂസിലാണ്ടിനായിരുന്നു കൂടുതലെങ്കിലും ടൂര്‍ണ്ണമെന്റിലെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഇരു ടീമുകള്‍ക്കും ഈ ഫലം നിര്‍ണ്ണായകമായി മാറിയേക്കാം. ന്യൂസിലാണ്ടിനായി ആഡം മില്‍നേ രണ്ടും ട്രെന്റ് ബൗള്‍ട്ട് ഒരു വിക്കറ്റും നേടി. ഡേവിഡ് വാര്‍ണര്‍(18), ആരോണ്‍ ഫിഞ്ച്(8), മോസസ് ഹെന്‍റികസ്(18) എന്നിവരാണ് പുറത്തായ ബാറ്റ്സ്മാന്മാര്‍. മഴ കളി തടസ്സപ്പെടുത്തുമ്പോള്‍ സ്റ്റീവ് സ്മിത്ത് 8 റണ്‍സുമായി ക്രീസിലുണ്ടായിരുന്നു.

ന്യൂസിലാണ്ട് ഇന്നിംഗ്സ് ഇവിടെ വായിക്കാം.

Advertisement