
- Advertisement -
ശ്രീലങ്കയുടെ ഇന്ത്യയ്ക്കെതിരെയുള്ള വിജയത്തില്‍ പ്രധാന പങ്ക് വഹിച്ച കുശല്‍ പെരേര പരിക്കേറ്റ് ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പുറത്ത്. പാക്കിസ്ഥാനെതിരെയുള്ള നിര്‍ണ്ണായക മത്സരത്തില്‍ പെരേരയുടെ സേവനം ശ്രീലങ്കയ്ക്ക് നഷ്ടമാകും. പകരക്കാരനായി ഐസിസി ടെക്നിക്കല്‍ കമ്മിറ്റി ഓള്‍റൗണ്ടര്‍ ധനന്‍ജയ ഡിസില്‍വയ്ക്ക് അനുതി നല്‍കിയിട്ടുണ്ട്. 47 റണ്‍സ് നേടിയ കുശല്‍ പെരേര ഇന്ത്യയ്ക്കെതിരെ പരിക്കേറ്റ് റിട്ടയേര്‍ഡ് ഹര്‍ട്ട് ആവുകയായിരുന്നു. 75 റണ്‍സ് കൂട്ടുകെട്ടാണ് നായകന് ആഞ്ചലോ മാത്യൂസിനോടൊപ്പം കുശല്‍ പെരേര നേടിയത്. ശ്രീലങ്കയ്ക്ക് ടൂര്‍ണ്ണമെന്റില്‍ സേവനം നഷ്ടമാകുന്ന രണ്ടാമത്തെ താരമാണ് ഇത്. നേരത്തെ കുറഞ്ഞ ഓവര്‍ നിരക്ക് കാരണം ഉപുല്‍ തരംഗയ്ക്ക് രണ്ട് മത്സരങ്ങളില്‍ വിലക്ക് ലഭിച്ചിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement