ഓള്‍റൗണ്ട് മികവില്‍ ഇന്ത്യ സെമിയിലേക്ക്

ബൗളര്‍മാരുടെ പ്രകടനത്തിനു പിന്തുണയെന്നവണ്ണം ബാറ്റ്സ്മാന്മാരും അവസരത്തിനൊത്തുയര്‍ന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 8 വിക്കറ്റ് ജയം. ദക്ഷിണാഫ്രിക്കയുടെ 191 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 38 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കുകയായിരുന്നു. രോഹിത് ശര്‍മ്മയെ(12) നഷ്ടമായ ശേഷം ശിഖര്‍ ധവാന് – വിരാട് കോഹ്ലി കൂട്ടുകെട്ട് ഇന്ത്യയെ 128 റണ്‍സ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടോടു കൂടി മത്സരത്തില്‍ ശക്തമായ സാന്നിധ്യമുറപ്പിക്കുകയായിരുന്നു. ടൂര്‍ണ്ണമെന്റിലെ തന്റെ രണ്ടാം അര്‍ദ്ധ ശതകം തികച്ച ശിഖര്‍ ടൂര്‍ണ്ണമെന്റിലെ ടോപ് സ്കോറര്‍ ആയി മാറി. കഴിഞ്ഞ മത്സരത്തില്‍ ശിഖര്‍ ശതകം തികച്ചിരുന്നു. 78 റണ്‍സ് നേടിയ ധവാനെ ഇമ്രാന് താഹിര്‍ ആണ് പുറത്താക്കിയത്.
കോഹ്ലി ടൂര്‍ണ്ണമെന്റിലെ തന്റെ രണ്ടാം അര്‍ദ്ധ ശതകം നേടിയ പുറത്താകാതെ 76 നിന്നു. 23 റണ്‍സ് നേടിയ യുവരാജ് ഡുമിനിയെ സിക്സര്‍ പറത്തിയാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. സെമിയില്‍ കടന്ന ഇന്ത്യയ്ക്ക് ബംഗ്ലാദേശ് ആണ് എതിരാളികള്‍. നാളെ നടക്കുന്ന പാക്കിസ്ഥാന് ശ്രീലങ്ക മത്സര വിജയികളാരായാലും അവരെക്കാള്‍ മികച്ച റണ്‍റേറ്റാണ് ഇന്ത്യയ്ക്കിപ്പോള്‍.
ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് റിപ്പോര്‍ട്ട് ഇവിടെ വായിക്കാം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial