ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ, ഇനി അങ്കം പാക്കിസ്ഥാനുമായി

- Advertisement -

സ്പിന്നര്‍മാരും പേസര്‍മാരും പിടിച്ചുകെട്ടിയ ബംഗ്ലാദേശിന്റെ 264 എന്ന ടോട്ടലിനെ 40.1 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന ഇന്ത്യയ്ക്കിനി പാക്കിസ്ഥാനുമായി ഫൈനല്‍ പോരാട്ടം. 9 വിക്കറ്റിന്റെ ആധികാരിക വിജയമാണ് ഇന്ത്യ ഇന്ന് എഡ്ജ്ബാസ്റ്റണില്‍ 24340 കാണികള്‍ക്ക് മുന്നില്‍ സ്വന്തമാക്കിയത്. രോഹിത് ശര്‍മ്മയും വിരാട് കോഹ്‍ലിയും ശിഖര്‍ ധവാനും തിളങ്ങിയ മത്സരത്തില്‍ ഒരു തരത്തില്‍പ്പോലും ബംഗ്ലാദേശ് ബൗളര്‍മാര്‍ക്ക് ഇന്ത്യന്‍ താരങ്ങളെ ബുദ്ധിമുട്ടിയ്ക്കാനായില്ല. ശിഖര്‍ ധവാനു തന്റെ അര്‍ദ്ധ ശതകം നഷ്ടമായെങ്കിലും രോഹിത് തന്റെ ശതകവും വിരാട് കോഹ്‍ലി അര്‍ദ്ധ ശതകവും തികച്ച് ഇന്ത്യയ്ക്ക് കരുത്താര്‍ന്ന വിജയം സമ്മാനിക്കുകയായിരുന്നു. തന്റെ ഇന്നിംഗ്സിന്റെ ഇടയില്‍ 8000 ഏകദിന റണ്‍സ് എന്ന നേട്ടവും കോഹ്‍ലി സ്വന്തമാക്കി.

ആദ്യ വിക്കറ്റില്‍ 87 റണ്‍സ് കൂട്ടുകെട്ടുമായി മുന്നേറുകയായിരുന്നു ഇന്ത്യന്‍ ഓപ്പണിംഗ് സഖ്യത്തെ വേര്‍പിരിച്ചത് ബംഗ്ലാദേശ് നായകന്‍ മഷ്റഫേ മൊര്‍തസയാണ്. 34 പന്തില്‍ 46 റണ്‍സാണ് ശിഖര്‍ ധവാന്‍ നേടിയത്. രോഹിത് പുറത്താകാതെ 123 റണ്‍സ് നേടിയപ്പോള്‍ വിരാട് കോഹ്‍ലി 96 റണ്‍സുമായി കോഹ്‍ലി ടീമിന്റെ വിജയ റണ്‍സ് ബൗണ്ടറിയിലൂടെ നേടുകയായിരുന്നു.

ബംഗ്ലാദേശ് ഇന്നിംഗ്സ് ഇവിടെ വായിക്കാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement