വില്യംസണു ശതകം, ഹാസല്‍വുഡിനു 6 വിക്കറ്റ്

- Advertisement -

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ചാമ്പ്യന്‍സ് ട്രോഫി ഗ്രൂപ്പ് എ മത്സരത്തില്‍ ന്യൂസിലാണ്ടിനു 291 റണ്‍സ്. മഴ തടസ്സപ്പെടുത്തിയ കളി 46 ഓവറായി പുനക്രമീകരിച്ചപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 45 ഓവറില്‍ 291 റണ്‍സിനു ഓള്‍ഔട്ടായി. ന്യൂസിലാണ്ട് നിരയില്‍ ശതകം നേടിയ കെയിന്‍ വില്യംസണ്‍ ആണ് ടോപ് സ്കോറര്‍. 100 റണ്‍സ് തികച്ച ഉടനെ വില്യംസണ്‍ റണ്‍ഔട്ട് ആയത് കീവികള്‍ക്ക് തിരിച്ചടിയാായി. 300നു മേല്‍ റണ്‍സ് ഉറപ്പായിരുന്ന ന്യൂസിലാണ്ട് അവസാന ഓവറുകളില്‍ ജോഷ് ഹാസല്‍വുഡിന്റെ ബൗളിംഗ് പ്രകടനത്തിനു മുന്നില്‍ ചൂളി പോകുകയായിരുന്നു. ലൂക്ക് റോഞ്ചി(65), റോസ് ടെയ്‍ലര്‍(46) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ഓസ്ട്രേലിയയ്ക്ക് വേണ്ടി ജോഷ് ഹാസ്ല‍വുഡ് 6 വിക്കറ്റ് നേടി. ജോണ്‍ ഹാസ്റ്റിംഗ്സ് രണ്ടും പാറ്റ് കമ്മിന്‍സ് ഒരു വിക്കറ്റും നേടി.

Advertisement