അനായാസ ജയമൊരുക്കി ഇംഗ്ലീഷ് ബാറ്റ്സ്മാന്മാര്‍

- Advertisement -

ബംഗ്ലാദേശിന്റെ 306 റണ്‍സ് വിജയലക്ഷ്യം യാതൊരു ബുദ്ധിമുട്ടുമില്ലാതെ സ്വന്തമാക്കി ഇംഗ്ലണ്ട്. 47.2 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് ജയം സ്വന്തമാക്കിയത്. ജേസണ്‍ റോയ് വീണ്ടും പരാജയപ്പെട്ടപ്പോള്‍ അലക്സ് ഹെയില്‍സ്(95), ജോ റൂട്ട്(133*), ഓയിന്‍ മോര്‍ഗന്‍ (75*) എന്നിവര്‍ ചേര്‍ന്ന് ഇംഗ്ലണ്ടിനു 8 വിക്കറ്റ് വിജയം സമ്മാനിയ്ക്കുകയായിരുന്നു. 159 റണ്‍സ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിനൊടുവില്‍ ഹെയില്‍സ് പുറത്താകുമ്പോള്‍ അര്‍ഹമായ ശതകമാണ് താരത്തിനു നഷ്ടമായത്. 143 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് മോര്‍ഗന്‍-റൂട്ട് സഖ്യം നേടിയത്. ജോ റൂട്ട് ആണ് മാന്‍ ഓഫ് ദി മാച്ച്.

മൊര്‍തസ, സബ്ബിര്‍ റഹ്മാന്‍ എന്നിവരാണ് ബംഗ്ലാദേശിനായി വിക്കറ്റുകള്‍ വീഴ്ത്തിയത്.

ബംഗ്ലാദേശ് ഇന്നിംഗ്സ് ഇവിടെ വായിക്കാം.

Advertisement