
ഉമേഷ് യാദവും ഭുവനേശ്വര്‍ കുമാറും സംഹാരരൂപമണിഞ്ഞപ്പോള് ബംഗ്ലാദേശിനു നാണംകെട്ട തോല്‍വി. ഇന്ത്യയുടെ 325 റണ്‍സ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ബംഗ്ലാദേശ് ചീട്ടുകൊട്ടാരം പോലെ തകരുന്ന കാഴ്ചയാണ് കെന്നിംഗ്ടണ്‍ ഓവലില്‍ കാണുവാന്‍ സാധിച്ചത്. നാലാം ഓവറില്‍ സൗമ്യ സര്‍ക്കാരിനെയും, സാബ്ബിര്‍ റഹ്മാനെയും ഉമേഷ് മടക്കിയയച്ചപ്പോള്‍ തൊട്ടടുത്ത ഓവറില്‍ ഇമ്രുല്‍ കൈയസിനെ ഭുവനേശ്വര്‍ കുമാര്‍ പവലിയനിലേക്കയയ്ച്ചു. ഏഴാം ഓവറില്‍ ഷാകിബിനെയും, മഹമ്മദുള്ളയെയും വീഴ്ത്തി ഭുവനേശ്വര്‍ മൂന്നാം വിക്കറ്റ് തികച്ചപ്പോള്‍ തൊട്ടടുത്ത് ഓവറില്‍ ഉമേഷ് തന്റെ മൂന്നാം വിക്കറ്റ് കൊയ്തു. പത്തോവര്‍ പിന്നിടുമ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 30 റണ്ണാണ് ബംഗ്ലാദേശ് നേടിയത്.
മുഷ്ഫികുര്‍ റഹീമും മെഹ്ദി ഹസ്സനും ചെറുത്ത്നില്പിനു ശ്രമിച്ചുവെങ്കിലും 13 റണ്‍സ് നേടിയ മുഷ്ഫികുറിനെ മുഹമ്മദ് ഷമി പുറത്താക്കി. 25 റണ്‍സാണ് ഏഴാം വിക്കറ്റില്‍ ബംഗ്ലാദേശ് നേടിയത്. 30 റണ്‍സിന്റെ എട്ടാം വിക്കറ്റ് കൂട്ടുകെട്ട് ജസ്പ്രീത് ബുംറയാണ് അവസാനിപ്പിച്ചത്. 24 റണ്‍സെടുത്ത മെഹ്ദി ഹസനായിരുന്നു ജസ്പ്രീതിനു വിക്കറ്റ് നല്‍കിയത്. 18 റണ്‍സെടുത്ത സുന്സമല് ഇസ്ലാമിനെ അശ്വിന് പുറത്താക്കി. റൂബല്‍ ഹൊസൈനെ പുറത്താക്കി ഹാര്‍ദ്ദിക് പാണ്ഡ്യ ഇന്ത്യയ്ക്ക് 240 റണ്‍സിന്റെ വിജയം നല്‍കുകയായിരുന്നു. 23.5 ഓവറില്‍ 84 റണ്‍സിനു ബംഗ്ലാദേശ് ഓള്‍ഔട്ട് ആവുകയായിരുന്നു.
ഇന്ത്യയുടെ ഇന്നിംഗ്സ് ഇവിടെ വായിക്കാം.