2023 മുതൽ ലോകകപ്പിൽ കൂടുതൽ ടീമുകൾ, ചാമ്പ്യൻസ് ട്രോഫി മടങ്ങിയെത്തുന്നു

ഐസിസിയുടെ അടുത്ത എഫ് ടി പി മുതൽ ലോകകപ്പുകളിൽ കൂടുതൽ ടീമുകൾക്ക് അനുവാദം. ഏകദിന ലോകകപ്പിൽ 14 ടീമും ടി20 ലോകകപ്പിൽ 20 ടീമിനെയും പങ്കെടുപ്പിക്കാനാണ് തീരുമാനം. 2023 മുതൽ 2031 വരെയുള്ള ഫ്യൂച്ച‍ര്‍ ടൂര്‍സ് പ്രോഗ്രാമിലാണ് ഈ മാറ്റങ്ങള്‍. അത് കൂടാതെ ചാമ്പ്യൻസ് ട്രോഫി ടൂര്‍ണ്ണമെന്റ് മടങ്ങിയെത്തുന്നതും കാണാം. ജൂൺ 1ന് നടന്ന ഐസിസിയുടെ എക്സിക്യൂട്ടീവ് ബോര്‍ഡ് മീറ്റിംഗിലാണ് ഈ തീരുമാനം വന്നത്.

2003ൽ ഉപയോഗിച്ച ഫോ‍‍ര്‍മാറ്റിൽ 2027, 2031 വര്‍ഷങ്ങളിൽ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കാമെന്നാണ് ഐസിസിയുടെ തീരുമാനം. ഈ രണ്ട് വര്‍ഷവും 54 മത്സരങ്ങള്‍ ടൂര്‍ണ്ണമെന്റിൽ കാണും. സൂപ്പ‍ര്‍ സിക്സ് സമ്പ്രദായം തിരിച്ചു വരുന്നത് ഈ ലോകകപ്പുകളിൽ കാണാനാകും. ഈ കാലയളവിൽ 4 ടി20 ലോകകപ്പുകളും കാണും. എട്ട് വര്‍ഷങ്ങൾക്ക് ശേഷം ചാമ്പ്യന്‍സ് ട്രോഫിയും തിരികെ 2025ൽ മടങ്ങിയെത്തും.

Exit mobile version