Site icon Fanport

തന്റെ രാജി പിന്‍വലിച്ച് ചാമിന്ദ വാസ്

ശ്രീലങ്കയുടെ ഫാസ്റ്റ് ബൗളിംഗ് കണ്‍സള്‍ട്ടന്റായിട്ടുള്ള തന്റെ പദവിയില്‍ നിന്നുള്ള രാജി പിന്‍വലിക്കുകയാണെന്ന് അറിയിച്ച് ചാമിന്ദ വാസ്. വിദേശ താരങ്ങള്‍ക്ക് നല്‍കുന്ന വേതനം തദ്ദേശീയ കോച്ചുകള്‍ക്കും നല്‍കണമെന്ന ആവശ്യം ബോര്‍ഡ് നിരസിച്ചതോടെയാണ് വാസ് രാജി വെച്ചത്. ശ്രീലങ്കയുടെ വെസ്റ്റിന്‍ഡീസ് പര്യടനത്തിന് തൊട്ടുമുമ്പായിരുന്നു വാസിന്റെ ഈ നീക്കം.

ഇപ്പോള്‍ ലങ്കന്‍ ബോര്‍ഡിലെ സീനിയര്‍ ഒഫീഷ്യലുകളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് വാസ് തന്റെ രാജി പിന്‍വലിക്കുന്നതായി അറിയിച്ചത്.

Exit mobile version