ചഹാറിനു അരങ്ങേറ്റം, പരമ്പര സ്വന്തമാക്കൊന്‍ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു, സ്റ്റോക്സ് മടങ്ങിയെത്തി

ഇംഗ്ലണ്ടിനെതിരെയുള്ള ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യ ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തു. മത്സരത്തില്‍ ദീപക് ചഹാര്‍ തന്റെ ടി20 അരങ്ങേറ്റം നടത്തും. ഭുവനേശ്വര്‍ കുമാറിനു പകരം സിദ്ധാര്‍ത്ഥ് കൗള്‍ ടീമിലെത്തുമ്പോള്‍ കുല്‍ദീപ് യാദവിനു പകരമാണ് ചഹാര്‍ ടീമില്‍ ഇടം പിടിച്ചത്. ഇംഗ്ലണ്ടിനു വേണ്ടി ബെന്‍ സ്റ്റോക്സ് ടീമില്‍ തിരികെ എത്തി.

ഇംഗ്ലണ്ട്: ജേസണ്‍ റോയ്, ജോസ് ബട്‍ലര്‍, അലക്സ് ഹെയില്‍സ്, ഓയിന്‍ മോര്‍ഗന്‍, ജോണി ബൈര്‍സ്റ്റോ, ബെന്‍ സ്റ്റോക്സ്, ഡേവിഡ് വില്ലി, ലിയാം പ്ലങ്കറ്റ്, ക്രിസ് ജോര്‍ദ്ദന്‍, ആദില്‍ റഷീദ്, ജേക്ക് ബാള്‍

ഇന്ത്യ: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, വിരാട് കോഹ്‍ലി, സുരേഷ് റെയ്‍ന, എംഎസ് ധോണി, ഹാര്‍ദ്ദിക് പാണ്ഡ്യ, ദീപക് ചഹാര്‍, ഉമേഷ് യാദവ്, സിദ്ധാര്‍ത്ഥ് കൗള്‍, യൂസുവേന്ദ്ര ചഹാല്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version