
2017ല്‍ ടി20 മത്സരങ്ങളില്‍ ഏറ്റവുമധികം വിക്കറ്റെന്ന റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യയുടെ യൂസുവേന്ദ്ര ചഹാല്‍. ഇന്നലെ നടന്ന കട്ടക്ക് ടി20 മത്സരത്തില്‍ ശ്രീലങ്കയുടെ നാല് വിക്കറ്റ് വീഴ്ത്തിയതോടെയാണ് ചഹാല്‍ ഈ നേട്ടം സ്വന്തമാക്കിയത്. 19 വിക്കറ്റുകള്‍ സ്വന്തമാക്കിയ ചഹാലിനു ഈ വര്‍ഷം അവസാനിക്കുന്നതിനു മുമ്പ് 2 ടി20 മത്സരങ്ങള്‍ കൂടി ശേഷിക്കുന്നുണ്ട്.
17 വിക്കറ്റുകള്‍ നേടിയ അഫ്ഗാനിസ്ഥാന്റെ റഷീദ് ഖാന് വെസ്റ്റിന്‍ഡീസിന്റെ കെസ്രിക് വില്യംസ് എന്നിവരെ പിന്തള്ളിയാണ് ചഹാല്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഈ വര്‍ഷത്തെ ഏറ്റവും അധികം വിക്കറ്റെന്ന നേട്ടവും ചിലപ്പോള്‍ ചഹാലിനു സ്വന്തമാക്കുവാനുള്ള സാധ്യത ഏറെയാണ്. കെസ്രിക് വില്യംസിനു ന്യൂസിലാണ്ടിനെതിരെയുള്ള ടി20 മത്സരങ്ങള്‍ അവശേഷിക്കുന്നുണ്ടെങ്കിലും താരത്തിനെക്കാള്‍ രണ്ട് വിക്കറ്റുകള്‍ അധികമാണ് ചഹാല്‍ ഇപ്പോള്‍ സ്വന്തമാക്കിയിട്ടുള്ളത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial