
യൂസുവേന്ദ്ര ചഹാലിന്റെ ബൗളിംഗിനു മുന്നില്‍ ലങ്കന്‍ താരങ്ങള്‍ വെള്ളം കുടിച്ചപ്പോള്‍ കട്ടക്ക് ടി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് ആധികാരിക ജയം. ഇന്ത്യ നല്കിയ 181 റണ്‍സ് ലക്ഷ്യം പിന്തുടരാനിറങ്ങിയ ശ്രീലങ്കയുടെ ഇന്നിംഗ്സ് 87 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ആദ്യ പത്തോവറില്‍ തന്നെ നാല് വിക്കറ്റ് നഷ്ടമായ ലങ്ക മത്സരം കൈവിട്ട് കഴിഞ്ഞിരുന്നു. ചഹാലിനൊപ്പം കുല്‍ദീപും കണിശതയോടെ പന്തെറിഞ്ഞപ്പോള്‍ റണ്‍ കണ്ടെത്തുവാന്‍ ലങ്കയ്ക്ക് ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. 93 റണ്‍സിനു വിജയം കൊയ്ത ഇന്ത്യയുടെ ടി20യിലെ ഏറ്റവും വലിയ വിജയമാണ് ഇന്നത്തേത്. 16 ാം ഓവറില്‍ ശ്രീലങ്ക ഓള്‍ഔട്ട് ആവുകയായിരുന്നു.
ശ്രീലങ്കന്‍ നിരയില്‍ 23 റണ്‍സ് നേടിയ ഉപുല്‍ തരംഗയാണ് ടോപ് സ്കോറര്‍. ചഹാല്‍ നാലും ഹാര്‍ദ്ദിക് പാണ്ഡ്യ മൂന്നും കുല്‍ദീപ് രണ്ടും വിക്കറ്റാണ് മത്സരത്തില്‍ നേടിയത്. ജയദേവ് ഉനഡ്കടിനു ഒരു വിക്കറ്റ് ലഭിച്ചു. ചഹാല്‍ നാലോവറില്‍ 23 റണ്‍സും കുല്‍ദീപ് 4 ഓവറില്‍ 18 റണ്‍സുമാണ് വഴങ്ങിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial