നൈറ്റ്സില്‍ ഇന്ത്യയെ സഹായിക്കാന്‍ ചഹാലും കൗശിക്കും

- Advertisement -

അഫ്ഗാനിസ്ഥാന്റെ സ്പിന്‍ തന്ത്രത്തെ മറികടക്കുവാന്‍ ശക്തമായ സന്നാഹങ്ങളൊരുക്കി ഇന്ത്യയും. നെറ്റ്സില്‍ ഇന്ത്യന്‍ ടീമിനെ സഹായിക്കാന്‍ യൂസുവേന്ദ്ര ചഹാലും ശിവില്‍ കൗശിക്കിനെയും ഇന്ത്യ എത്തിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ഇന്ത്യയുടെ ഏകദിന-ടി20 സ്പിന്‍ ബൗളിംഗിനെ നയിക്കുന്ന ചഹാല്‍ ഇന്ത്യയുടെ പരിമിത ഓവര്‍ ക്രിക്കറ്റിലെ സ്പിന്‍ കണ്ടെത്തല്‍ ആണ്. അതേ സമയം ശിവില്‍ കൗശിക് തന്റെ ചൈനമാന്‍ ആക്ഷനിലൂടെയാണ് ശ്രദ്ധ നേടിയിട്ടുള്ളത്.

ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമായി ഇന്ത്യയെ അഫ്ഗാനിസ്ഥാന്റെ സ്പിന്‍ ശക്തി വെള്ളംകുടിപ്പിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. റഷീദ് ഖാനും മുജീബ് റഹ്മാനും ഉള്‍പ്പെടുന്ന ബൗളിംഗ് നിരയിലേക്ക് ശക്തമായ സാന്നിധ്യമായി മുഹമ്മദ് നബിയും ഉണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement