Vivids

64 റൺസിന് ലൗവേഴ്സ് സിസിയെ എറിഞ്ഞൊതുക്കി വിവിഡ്സ് സിസി, 119 റൺസിന്റെ വമ്പന്‍ ജയം

സെലെസ്റ്റിയൽ ട്രോഫിയിൽ ഇന്നത്തെ രണ്ടാം മത്സരത്തിൽ കൂറ്റന്‍ ജയവുമായി വിവിഡ്സ് സിസി. ഇന്ന് ലൗവേഴ്സ് സിസിയ്ക്കെതിരെ ആധികാരിക വിജയം നേടിയ ടീം ആദ്യം ബാറ്റ് ചെയ്ത് 24 ഓവറിൽ 183/9 എന്ന സ്കോര്‍ നേടിയ ശേഷം എതിരാളികളെ 16 ഓവറിൽ 64 റൺസിന് ഓള്‍ഔട്ട് ആക്കി 119 റൺസിന്റെ വിജയം ആണ് കരസ്ഥമാക്കിയത്.

ബൗളിംഗിൽ വിഷ്ണു വിശ്വത്തിന്റെ 5 വിക്കറ്റ് നേട്ടത്തിനൊപ്പം ഗോകുൽ രണ്ട് വിക്കറ്റുമായി വിവിഡ്സിന് വേണ്ടി തിളങ്ങുകയായിരുന്നു.

നേരത്തെ ബാറ്റിംഗിൽ വിവിഡ്സിനായി 54 റൺസുമായി മിഥുന്‍ ടോപ് സ്കോറര്‍ ആയി. ആനന്ദ് ജോസഫ് 41 റൺസും ആനന്ദ് സുരേഷ് 37 റൺസും നേടിയാണ് വിവിഡ്സിനെ 183 റൺസിലേക്ക് എത്തിച്ചത്. ലൗവേഴ്സിനായി ശിവ പ്രമോദ് 5 വിക്കറ്റ് നേടി.

വിവിഡ്സിന്റെ വിഷ്ണു വിശ്വം ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

 

Exit mobile version