Tripunithuracc

ബികെ55യെ പരാജയപ്പെടുത്തി തൃപ്പൂണിത്തുറ സിസി, 19 റൺസ് വിജയവുമായി സെമിയിലേക്ക്

സെലസ്റ്റിയൽ ട്രോഫിയുടെ സെമി ഫൈനലില്‍ പ്രവേശിച്ച് തൃപ്പൂണിത്തുറ സിസി. ഇന്ന് നടന്ന മത്സരത്തിൽ കണ്ണൂര്‍ ബികെ55യ്ക്കെതിരെ 19 റൺസിന്റെ വിജയം ആണ് തൃപ്പൂണിത്തുറ സിസി സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ടിസിസി 161 റൺസാണ് 30 ഓവറിൽ നേടിയത്.

33 റൺസ് നേടിയ ഗോവിന്ദ് പൈ ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ഹരികൃഷ്ണന്‍(25), വിഗ്നേഷ്(22), ആകാശ് ബാബു(19), മൊഹമ്മദ് കൈഫ്(18) എന്നിവരുടെ സംഭാവനകള്‍ കൂടിയായപ്പോള്‍ ടീം 161 റൺസ് നേടി. ബികെ55യ്ക്കായി വിനൂപ് എസ് മനോഹര്‍ 4 വിക്കറ്റും ഷാഹിദ്, ഷബിന്‍ഷാദ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ബികെ55 29.5 ഓവറിൽ 142 റൺസിന് ഓള്‍ഔട്ട് ആയി. 67 റൺസ് നേടിയ സൽമാന്‍ നിസാര്‍ ടീമിനായി പൊരുതി നോക്കിയെങ്കിലും മറ്റുള്ളവരിൽ നിന്ന് ശ്രദ്ധേയമായ പ്രകടനം പുറത്ത് വരാത്തത് ടീമിന് തിരിച്ചടിയായി.

കെഎന്‍ ഹരികൃഷ്ണന്‍ നാല് വിക്കറ്റും ശിവരാജ് മൂന്ന് വിക്കറ്റും നേടിയാണ് ടിസിസിയെ വിജയത്തിലേക്ക് നയിച്ചതിൽ പ്രധാന പങ്ക് വഹിച്ചത്. മോനു കൃഷ്ണ രണ്ട് വിക്കറ്റും നേടി.

ബാറ്റിംഗിൽ 25 റൺസും നാല് വിക്കറ്റും നേടിയ ഹരികൃഷ്ണന്‍ ആണ് കളിയിലെ താരം.

 

Exit mobile version