Trippunithuracc

മുരുഗന്‍ സിസിയെ 89 റൺസിന് പുറത്താക്കി തൃപ്പൂണിത്തുറ സിസി, 9 വിക്കറ്റ് വിജയം

സെലസ്റ്റിയൽ ട്രോഫി ചാമ്പ്യന്‍സ് റൗണ്ടിൽ മുരുഗന്‍ സിസി ബി ടീമിനെതിരെ ആധികാരിക വിജയവുമായി തൃപ്പൂണിത്തുറ സിസി. ഇന്ന് ആദ്യം ബാറ്റ് ചെയ്ത മുരുഗന്‍ സിസിയെ 89 റൺസിന് പുറത്താക്കി മത്സരത്തിൽ മേൽക്കൈ നേടിയ ടിസിസി 9.1 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ വിജയം കുറിച്ചു.

നസൽ നാലും ആകാശ് ബാബു മൂന്നും വിക്കറ്റ് നേടിയപ്പോള്‍ ടിസിസിയ്ക്കായി മോനു കൃഷ്ണ രണ്ട് വിക്കറ്റ് നേടി. 22 റൺസ് നേടിയ വിജയ് എസ് വിശ്വനാഥ് ആണ് മുരുഗന്‍ സിസിയുടെ ടോപ് സ്കോറര്‍.

38 റൺസ് നേടിയ സുബിന്റെ വിക്കറ്റാണ് തൃപ്പൂണിത്തുറ സിസിയ്ക്ക് നഷ്ടമായത്. ആദിത്യ രമേശ് 21 റൺസ് നേടിയപ്പോള്‍ 6 പന്തിൽ 21 റൺസ് നേടിയ കാര്‍ത്തിക് ഷാജി തൃപ്പൂണിത്തുറ സിസിയുടെ വിജയം വേഗത്തിലാക്കി.

Exit mobile version