വാക്കോവര്‍ വിജയവുമായി ടീം യുവ, ട്രാവന്‍കൂര്‍ ക്രിക്കറ്റ് അക്കാഡമിയ്ക്കും വിജയം

സെലസ്റ്റിയല്‍ ട്രോഫിയില്‍ ഗ്രൂപ്പ് ബിയില്‍ വാക്കോവര്‍ വിജയം സ്വന്തമാക്കി ടീം യുവ ക്രിക്കറ്റ് ക്ലബ്ബ്. തിരവനന്തപുരത്തെ ടെന്‍വിക് ക്രിക്കറ്റ് അക്കാഡമി ആയിരുന്നു ടീം യുവയുടെ എതിരാളികള്‍. എന്നാല്‍ അവര്‍ മത്സരത്തിനു എത്തിചേരാത്തതിനാല്‍ ടീം യുവയ്ക്ക് വിജയം സമ്മാനിക്കുകയായിരുന്നു.

ഫെബ്രുവരി 3നു നടന്ന മറ്റൊരു മത്സരത്തില്‍ ഗ്രൂപ്പ് സിയില്‍ കായംകുളത്തെ ട്രാവന്‍കൂര്‍ ക്രിക്കറ്റ് അക്കാഡമി ബി ടീം, എസ്സെക്സ് ക്രിക്കറ്റ് ക്ലബ്ബ് തിരുവനന്തപുരത്തിനെതിരെ 6 വിക്കറ്റ് വിജയം നേടുകയായിരുന്നു. ടോസ് നേടിയ ട്രാവന്‍കൂര്‍ ക്രിക്കറ്റ് അക്കാഡമി ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എസ്സെക്സിനു വേണ്ടി അസ്ലം തൗഫീക്ക് 111 റണ്‍സ് നേടിയെങ്കിലും മറ്റു ബാറ്റ്സ്മാന്‍മാര്‍ക്കൊന്നും വേണ്ടത്ര പിന്തുണ നല്‍കാനാകാതെ പോയപ്പോള്‍ 23 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് മാത്രമേ എസ്സെക്സിനു നേടാനായുള്ളു. അനില്‍, ശരത് കുമാര്‍ എന്നിവരായിരുന്നു ട്രാവന്‍കൂര്‍ ക്രിക്കറ്റ് അക്കാഡമിയ്ക്ക് വേണ്ടി വിക്കറ്റുകള്‍ നേടിയത്.

എഎസ് പണ്ടിക്കര്‍ 18 ബൗണ്ടറികളുടെയും മൂന്ന് സിക്സറുകളുടെയും സഹായത്തോടെ 68 പന്തില്‍ പുറത്താകാതെ നേടിയ 121 റണ്‍സിന്റെ പിന്‍ബലത്തിലാണ് ട്രാവന്‍കൂര്‍ ബി ടീം അനായാസ വിജയം സ്വന്തമാക്കിയത്. 19.3 ഓവറില്‍ ലക്ഷ്യം മറികടക്കുമ്പോള്‍ 4 വിക്കറ്റുകള്‍ മാത്രമേ അവര്‍ക്ക് നഷ്ടമായുള്ളു.

Score Courtesy: മുരുഗന്‍ ക്രിക്കറ്റ് ക്ലബ്ബ്

Previous articleമികച്ച വിജയവുമായി സസ്സെക്സ്, മുരുഗന്‍ ക്രിക്കറ്റ് ക്ലബ്ബിനെ മറികടന്ന് ആഷസ് ക്രിക്കറ്റ് ക്ലബ്ബ്
Next articleഇന്ത്യയ്ക്ക് 114 റണ്‍സ് വിജയം, ദേവിക വൈദ്യ പ്ലെയര്‍ ഓഫ് ദി മാച്ച്