ന്യൂ കിഡ്സ് സിഎയെ തകര്‍ത്ത് തൃപ്പൂണിത്തുറ സിസി

- Advertisement -

ന്യൂ കിഡ്സ് സിഎയെ 32 റണ്‍സിനു പരാജയപ്പെടുത്തി തൃപ്പൂണിത്തുറ സിസി. ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ടിസിസി അഭിഷേക് സുരേന്ദ്രന്‍, അഖില്‍ വി നായര്‍ എന്നിവരുടെ ബാറ്റിംഗ് മികവില്‍ 175 റണ്‍സ് നേടുകയായിരുന്നു. ടിസിസിയ്ക്ക് വേണ്ടി അഭിഷേക് സുരേന്ദ്രന്‍ 77 റണ്‍സ് നേടി ടോപ് സ്കോറര്‍ ആയി. മികച്ച പിന്തുണയാണ് അഖില്‍ വി നായരും(42) നല്‍കിയത്. ന്യൂ കിഡ്സിനു വേണ്ടി ഡെറി, അജയ് മന്മദന്‍, പ്രിന്‍സ്, അഖില്‍, ആകാശ് പിള്ള എന്നിവര്‍ വിക്കറ്റ് പട്ടികയില്‍ ഇടം നേടി.

മറുപടി ബാറ്റിംഗില്‍ ന്യൂ കിഡ്സിനു 143 റണ്‍സ് മാത്രമേ നേടാനായുള്ളു. 22.4 ഓവറില്‍ അവര്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. 30 റണ്‍സ് നേടിയ ജസ്റ്റിന്‍ ജോസിനു പുറമേ മനീഷ്(25), അംബരീഷ്(20) എന്നിവരായിരുന്നു മറ്റു പ്രധാന സ്കോറര്‍മാര്‍.

അമീര്‍ സീഷന്റെ മൂന്ന് വിക്കറ്റഅ നേട്ടമാണ് ടിസിസി ബൗളിംഗിനെ നയിച്ചത്. അനീഷ് രാജന്റെ രണ്ട് വിക്കറ്റ് നേട്ടത്തിനു പുറമേ, സിഎസ് സൂരജ്, അനന്ദു സുനില്‍, ശരത് ബാലചന്ദ്രന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Advertisement