കിഡ്സിനു തോല്‍വി, ടിസിസിയോടു തോറ്റത് 75 റണ്‍സിനു

- Advertisement -

മെഡിക്കല്‍ കോളേജ്: സെലസ്റ്റിയല്‍ ട്രോഫിയിലെ ടിസിസി -കിഡ്സ് സിസി മത്സരത്തില്‍ ടിസിസിയ്ക്ക് 75 റണ്‍സ് വിജയം. ടോസ് നേടിയ ടിസിസി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അമീര്‍ സീഷന്‍ (88), അഭിഷേക് സുരേന്ദ്രന്‍ എന്നിവരുടെ ബാറ്റിംഗ് പ്രകടനത്തിന്റെ സഹായത്തോടെ ടിസിസി 186 റണ്‍സ് നേടുകയായിരുന്നു. 125/1 എന്ന നിലയില്‍ നിന്ന് 182/9 എന്ന നിലയിലേക്ക് ചെന്നെത്തുകയായിരുന്നു ടിസിസി. 105 റണ്‍സ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിനു ശേഷം കാര്യമായ കൂട്ടുകെട്ടൊന്നും തന്ന പുറത്തെടുക്കുവാന്‍ ടിസിസിയ്ക്കായില്ല. കിഡ്സിനു വേണ്ടി ശ്യാം ശങ്കര്‍, റെജിന്‍ രാജ് എന്നിവര്‍ മൂന്ന് വിക്കറ്റും ജീന്‍ വിജയ് രണ്ട് വിക്കറ്റും വീഴ്ത്തി.

187 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ കിഡ്സിനെ ടിസിസി 107 റണ്‍സിനു ഓള്‍ഔട്ട് ആക്കുകയായിരുന്നു. 29 റണ്‍സ് നേടിയ അരുണ്‍ ആര്‍എം ആണ് ടോപ് സ്കോറര്‍. ടിസിസിയ്ക്ക് വേണ്ടി സൂരജ്, അനന്ദു സുനില്‍, അമീര്‍ സീഷന്‍, നിഖില്‍ ബാബു എന്നിവര്‍ രണ്ട് വിക്കറ്റും ശരത് ബാലചന്ദ്രന്‍ ഒരു വിക്കറ്റും വീഴ്ത്തി.

Advertisement