Swantonscc

സസ്സെക്സിനെതിരെ സ്വാന്റൺസിന് ജയം, വീണ്ടും മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടി അപ്പു പ്രകാശ്

സെലസ്റ്റിയൽ ട്രോഫിയുടെ ചാമ്പ്യന്‍ഷിപ്പ് റൗണ്ടിൽ മികച്ച വിജയവുമായി സ്വാന്റൺസ് സിസി എറണാകുളം. ഇന്ന് സസ്സെക്സ് കോഴിക്കോടിനെതിരെ 8 വിക്കറ്റ് വിജയം ആണ് സ്വാന്റൺസ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത സസ്സെക്സ് 25.4 ഓവറിൽ 128 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ ലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 19.5 ഓവറിൽ സ്വാന്റൺസ് സ്വന്തമാക്കി.

56 പന്തിൽ 60 റൺസ് നേടിയ അപ്പു പ്രകാശ് ആണ് സ്വാന്റൺസിന്റെ കളിയിലെ താരം. വിക്രം സതീഷ് 50 റൺസുമായി പുറത്താകാതെ നിന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സസ്സെക്സിനായി 56 റൺസ് നേടിയ മിഥുന്‍ ആണ് ടോപ് സ്കോറര്‍. അനിരുദ്ധ് ശിവം 21 റൺസും നേടി. സ്വാന്റൺസിന് വേണ്ടി രെഹാന്‍ റഹിം നാലും വിഷ്ണു പി കുമാര്‍ 3 വിക്കറ്റും നേടി.

Exit mobile version