
ഫെബ്രുവരി 4നു നടന്ന മത്സരങ്ങളില്‍ ശ്രീ താരാമ ക്രിക്കറ്റ് ക്ലബ്ബിനെതിരെ 60 റണ്‍സ് വിജയവുമായി സസ്സെക്സ്. അന്നേ ദിവസം നടന്ന മറ്റൊരു മത്സരത്തില്‍ മുരുഗന് ക്രിക്കറ്റ് ക്ലബ്ബ് എ ടീമിനെ 12 റണ്‍സിനു ആഷസ് സിസി പരാജയപ്പെടുത്തി.
ആദ്യ മത്സരത്തില്‍ ടോസ് നേടിയ സസ്സെക്സ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 46/4 എന്ന രീതിയില്‍ തകര്‍ന്ന സസ്സെക്സിനെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത് മധ്യനിരയുടെയും വാലറ്റത്തിന്റെയും ചെറുത്ത് നില്പായിരുന്നു. മോനിച്ചന്(28) ടോപ് സ്കോറര്‍ ആയപ്പോള്‍ വൈശാഖ്(23) റണ്‍സ് നേടി. സസ്സെക്സ് 25 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് നേടി. ശ്രീ താരാമയ്ക്ക് വേണ്ടി വിഷ്ണു, മുഹമ്മദ്, മനു എന്നിവര്‍ രണ്ട് വിക്കറ്റും അഖിലേഷ് ഒരു വിക്കറ്റും സ്വന്തമാക്കി. സസ്സെക്സിന്റെ രണ്ട് ബാറ്റ്സ്മാന്മാര് റണ്‍ഔട്ട് ആവുകയായിരുന്നു.
184 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീ താരാമയ്ക്ക് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ ലക്ഷ്യം അപ്രാപ്യമാവുകയായിരുന്നു. 27 റണ്‍സ് നേടി അര്ജ്ജുന് ആയിരുന്നു ടോപ് സ്കോറര്‍. അബൂബക്കര്‍(2), സുനീഷ്(2), ഇര്ഫാന്(1), പ്രണവ്(1), ഡേവിഡ്(1), വൈശാഖ്(1) എന്നിവരാണ് സസ്സെക്സിന്റെ വിക്കറ്റ് നേട്ടക്കാര്‍.
അന്നേ ദിവസം നടന്ന ആവേശകരമായ മത്സരത്തില്‍ ആഷസ് സിസി മുരുഗന് സിസി എ ടീമിനെ 12 റണ്‍സിനു പരാജയപ്പെടുത്തുകയായിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആഷസ് ജെ മണിയുടെ ഇന്നിംഗ്സിന്റെ പിന്‍ബലത്തില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് നേടുകയായിരുന്നു. മണി(69*), കൃഷ്ണന്(24), ചന്ദ്രന്(17) എന്നിവരായിരുന്നു ആഷസിന്റെ പ്രധാന റണ്‍ സ്രോതസ്സ്.
മുരുഗന് സിസിയ്ക്ക് വേണ്ടി അരവിന്ദ് മൂന്ന് വിക്കറ്റും, ശംഭു , മനീഷ് എന്നിവര്‍ രണ്ട് വിക്കറ്റും വീതം വീഴ്ത്തി.
ലക്ഷ്യത്തിനു 12 റണ്‍സ് അകലെ ഓള്‍ഔട്ട് ആയ മുരുഗന് സിസിയ്ക്ക് വേണ്ടി വിഎസ് മഹേഷ് (43) ആയിരുന്നു ടോപ് സ്കോറര്‍. കെ ആര് ഗിരീഷ്(28) റണ്‍സ് നേടി.
ആഷസിന്റെ ജയേഷും മണിയും മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ അനൂപ്(2), കൃഷ്ണന്(1) എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം നേടി.
Score Courtesy: മുരുഗന് ക്രിക്കറ്റ് ക്ലബ്ബ്