സുധർമക്ക് 16 റൺസ് വിജയം

- Advertisement -

സെലസ്റ്റിയല്‍ ട്രോഫിയിൽ  വിന്നേഴ്സ് ക്രിക്കറ്റ് ക്ലബ്ബിനെതിരെ സുധർമ അപെക്സ് ക്രിക്കറ്റ് ക്ലബിന് 16 റൺസിന്റെ വിജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സുധർമ ക്ലബ് 24.1  ഓവറിൽ 126റൺസ് എടുത്തു എല്ലാരും പുറത്തായി. മറുപടി ബാറ്റിങ്നിഗിറങ്ങിയ വിന്നേഴ്‌സ് ക്രിക്കറ്റ് ക്ലബ് തിരുവല്ല 24.2 ഓവറിൽ 110 റൺസ് എടുക്കാൻ മാത്രമാണ് കഴിഞ്ഞത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സുധർമക്ക് ഭേദപ്പെട്ട  തുടക്കം കിട്ടിയെങ്കിലും മികച്ച സ്കോർ പടുത്തുയർത്തുന്നതിൽ അവരുടെ മധ്യ നിര പരാജയപെട്ടു. 31 പന്തിൽ 26 റൺസ് എടുത്ത രോഹനും 30 പന്തിൽ 17 റൺസ് എടുത്ത ശ്യാം കുട്ടനും പൊരുതാവുന്ന സ്കോറിലേക്ക് സുധർമയെ എത്തിച്ചു. 15 പന്തിൽ 16 റൺസ് എടുത്ത രാഹുൽ ശർമയും 14 പന്തിൽ 17 റൺസ് എടുത്ത ഹെർമിഷിസും 14 പന്തിൽ 17 റൺസ് എടുത്ത കൃഷണ പ്രകാശും സുധർമയുടെ ബാറ്റിങ്ങിന് കരുത്തേകി. വിന്നേഴ്സ് ക്രിക്കറ്റ് ക്ലബിന് വേണ്ടി ബോവാസ് ജസ്റ്റിനും സിബി കുമാറും സനൽ സന്തോഷും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്നേഴ്സ് ക്ലബിന് ജിതിൻ വർഗീസും സിബി കുമാറും ചേർന്ന ഓപ്പണിങ് കൂട്ടുകെട്ട് മികച്ച തുടക്കം നൽകിയെങ്കിലും തുടർന്ന് വന്ന വിപുൽ ഒഴികെ ആർക്കും കാര്യമായ സംഭാവന നൽകാനായില്ല. സിബി കുമാർ 16 പന്തിൽ 14 റൺസും  ജിതിൻ വർഗീസ് 22 പന്തിൽ 13 റൺസും എടുത്തു. മധ്യ നിരയിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിപുൽ 38 പന്തിൽ 21 റൺസ് എടുത്തു. വാലറ്റത്ത് ആൽവിൻ പൊരുതി നോക്കിയെങ്കിലും വിജയത്തിന് 16 റൺസ് അകലെ വെച്ച് വിന്നേഴ്സ് ക്ലബ്ബിന്റെ ചെറുത്തുനിൽപ്പ് അവസാനിച്ചു. 6 ഓവറിൽ 22 റൺസ് വഴങ്ങി 5 വിക്കറ്റ് നേടിയ കിരൺ സാഗർ സുധർമക്ക് വിജയം നേടി കൊടുത്തു. രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തിയ രാഹുൽ ശർമയും ശ്യാം കുട്ടനും കിരൺ സാഗറിന് മികച്ച പിന്തുണ നൽകി.

Advertisement