7 വിക്കറ്റ് ജയവുമായി ശ്രീ താരാമ

ടിസിസി തിരുവനന്തപുരത്ിതനെതിരെ ഏഴ് വിക്കറ്റ് ജയം സ്വന്തമാക്കി ശ്രീ താരാമ ക്രിക്കറ്റ് ക്ലബ്ബ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ടിസിസി തിരുവനന്തപുരത്തിനു 19ാം ഓവര്‍ മാത്രമേ ക്രീസില്‍ നിലയുറപ്പിക്കുവാനായുള്ളു. മനു ശ്രീ താരാമയക്ക് വേണ്ടി 5 വിക്കറ്റ് വീഴ്ത്തി. വിനോദ്(25), ഹബി(21) എന്നിവര്‍ മാത്രമാണ് ടിസിസി യില്‍ രണ്ടക്കം കടന്ന താരങ്ങള്‍. 76 റണ്‍സാണ് ടിസിസി നേടിയത്.

ചെറിയ സ്കോര്‍ പിന്തുടരാനിറങ്ങിയ ശ്രീ താരാമ ഓപ്പണര്‍മാര്‍ ടീമിനു മികച്ച തുടക്കമാണ് നല്‍കിയത്. രാജ മോഹന്‍(31), സജീബ്(33) എന്നിവരുടെ മികവില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 12ാം ഓവറില്‍ ലക്ഷ്യം മറികടക്കാന്‍ ശ്രീ താരാമയ്ക്ക് ആയി. 2 വിക്കറ്റ് നേടിയ ഷഫീക് ആണ് ബൗളിംഗില്‍ ടിസിസിയ്ക്കായി തിളങ്ങിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial