Sritaramacc

മിന്നും ഫോം തുടര്‍ന്ന് ഷംനാദ്, ശ്രീതാരാമയ്ക്ക് 7 വിക്കറ്റ് വിജയം

ബോയ്സ് സിസിയ്ക്കെതിരെ 7 വിക്കറ്റ് വിജയവുമായി ശ്രീതാരാമ സിസി. ഇന്ന് സെലസ്റ്റിയൽ ട്രോഫിയുടെ ഭാഗമായി മംഗലപുരം കെസിഎ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബോയ്സ് സിസി 29.4 ഓവറിൽ 157 റൺസ് നേടി ഓള്‍ഔട്ട് ആയപ്പോള്‍ 15 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് നേടി ശ്രീതാരാമ വിജയം കുറിച്ചു.

ബോയ്സ് സിസിയ്ക്ക് വേണ്ടി രവി(33*), സയ്യദ് അഫ്താബ്(30), ജിഷ്ണു(23) എന്നിവരാണ് പ്രധാന സ്കോറര്‍മാര്‍. ശ്രീതാരാമയ്ക്ക് വേണ്ടി മനു മൂന്നും എബി, രാഹുല്‍, സന്ദീപ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

32 പന്തിൽ 80 റൺസ് നേടിയ ഷംനാദ് തന്റെ മിന്നും ഫോം തുടര്‍ന്നപ്പോള്‍ സൗഹാര്‍ദ് 20 പന്തിൽ 36 റൺസ് നേടി മികച്ച പിന്തുണ താരത്തിന് നൽകി. അനീഷ് 20 റൺസ് നേടി.

Exit mobile version